10 വയസ്സുകാരിയെ പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയ എസ്.ഐയെ സ്ഥലം മാറ്റി

kerala policeആലപ്പുഴ: പത്തുവയസ്സുകാരിയെ പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ദിലീപ്കുമാറിനെ ആലപ്പുഴ എ.ആര്‍.ക്യാമ്പിലേക്ക് സ്ഥലം മാറ്റി. മറ്റ് ശിക്ഷാ നടപടികള്‍ പിന്നീട് ഉണ്ടാകുമെന്ന് എസ്.പി സൂചിപ്പിച്ചു. പിതാവ് മദ്യപിച്ച് വാഹനമോടിച്ചുവെന്ന കുറ്റത്തിനാണ് കുട്ടിയെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയത്.

കഴിഞ്ഞദിവസം രാത്രി പൂന്തോപ്പില്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. ആലപ്പുഴ നഗരസഭ കറുകയില്‍ വാര്‍ഡ് സുനില്‍കുമാറിനെയാണ് മദ്യപിച്ച് വാഹനമോടിച്ചെന്നാരോപിച്ച് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകളുമായി പാതിരപ്പള്ളിയില്‍നിന്ന് വീട്ടിലേക്ക് ബൈക്കില്‍ വരവെ രാത്രി 8.30 ഓടെ പൂന്തോപ്പിന് സമീപം വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം സുനില്‍കുമാറിന്‍െറ ബൈക്ക് തടയുകയായിരുന്നു.

മദ്യപിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്തപ്പോള്‍ മകള്‍ തന്‍െറ കൂടെയുണ്ടെന്നും മകളെ വീട്ടിലാക്കിയശേഷം സ്റ്റേഷനിലേക്ക് വരാമെന്ന് പറഞ്ഞെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ലന്നാണ് സുനില്‍കുമാറിന്‍െറ പരാതി. പൊലീസ് ഉദ്യോഗസ്ഥര്‍ കഴുത്തിന് പിടിച്ചാണ് ജീപ്പിനുള്ളിലേക്ക് കയറ്റിയതെന്നും പറയുന്നു. ബന്ധുക്കളത്തെിയ ശേഷം വീട്ടിലത്തെിയ സുനില്‍കുമാര്‍ കൈഞരമ്പുകള്‍ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

Print Friendly, PDF & Email

Related News

Leave a Comment