Flash News

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാജോചിത വരവേല്പ് നല്‍കണം: ക്യാപ്റ്റന്‍ രാജു ഫിലിപ്പ്

September 26, 2014 , ക്യാപ്റ്റന്‍ രാജു ഫിലിപ്പ്

modi3ന്യൂയോര്‍ക്ക്: നാളിതുവരെ ഭാരതത്തില്‍ നിന്നുള്ള ഒരു രാഷ്‌ട്രീയ നേതാവിനും ഭരണകര്‍ത്താവിനും ലഭിച്ചിട്ടില്ലാത്ത വാര്‍ത്താപ്രാധാന്യവും ആദരവും ഏറ്റുവാങ്ങി നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം അമേരിക്കന്‍ മണ്ണിലെത്തുന്ന ജനപ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അത്യുജ്ജ്വല സ്വീകരനം നല്‍കാന്‍ മുഴുവന്‍ മലയാളി സമൂഹവും ഒറ്റക്കെട്ടായി മൊന്നോട്ടു വരണമെന്ന് ഫോമ വൈസ് പ്രസിഡന്റും സ്റ്റാറ്റന്‍ ഐലന്റ് കമ്മ്യൂണിറ്റി ബോര്‍ഡ് പ്രസിഡന്റുമായ ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ന്യൂയോര്‍ക്കില്‍ അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ മുക്യമായ രണ്ടു പരിപാടികള്‍ ന്യൂയോര്‍ക്കിലാണ് നടക്കുന്നത്.

RAJU PHILIP-1ഐക്യരാഷ്‌ട്ര സഭയെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രിക്ക് രാജോചിത സ്വീകരണ പരിപാടിയാണ് ലോകപ്രശസ്തമായ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡന്‍ സമുച്ചയത്തില്‍ ഒരുക്കിയിരിക്കുന്നത്. ഇരുപതിനായിരത്തില്‍‌പരം ആളുകള്‍ക്ക് പരിപാടികള്‍ നേരില്‍ ദര്‍ശിക്കുവാനുള്ള ക്രമീകരണമാണുള്ളത്. മാഡിസണ്‍ സ്‌ക്വയറിനു പുറത്ത് പൊതുജനങ്ങള്‍ക്ക് പരിപാടികള്‍ തത്സമയം കാണുവാന്‍ ടി.വി. സം‌വിധാനം ഒരുക്കിയിട്ടുണ്ട്. 42nd സ്‌ട്രീറ്റിലുള്ള ടൈം സ്‌ക്വയറിലെ കൂറ്റന്‍ ടെലിവിഷനില്‍ മോഡിയുടെ പ്രസംഗം ഇംഗ്ലീഷ് മൊഴിമാറ്റ സം‌വിധാനത്തോടെ കാണുവാന്‍ ക്രമീകരിച്ചിരിക്കുന്നത് ആയിരങ്ങള്‍ക്ക് പ്രയോജനമാകും.

ഫോമ, ഫൊക്കാന തുടങ്ങിയ ദേശീയ സംഘടനകളുടെ പ്രതിനിധികള്‍ ഉള്‍പ്പടെ നിരവധി മലയാളികള്‍ മോഡിയുടെ സ്വീകരണ പരിപാടികളില്‍ പങ്കുചേരും. ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറി ബിനോയ് തോമസ് സ്വീകരണാഘോഷങ്ങളുടെ സംഘാടകരോടൊപ്പം പ്രവര്‍ത്തിക്കുന്നത് മലയാളി സമൂഹത്തിന് ഏറെ അഭിമാനകരമാണ്.

കേരള രാഷ്‌ട്രീയ സമവാക്യങ്ങള്‍ക്കപ്പുറം ചിന്തിക്കുവാനുള്ള ആര്‍ജ്ജവം കാട്ടുവാന്‍ പ്രവാസി മലയാളി സമൂഹം തയ്യാറാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ ഇക്കാര്യത്തില്‍ മാര്‍ഗദര്‍ശം നല്‍കിക്കഴിഞ്ഞു. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ രണ്ടു തവണ വിസ നിഷേധിച്ച അമേരിക്കയില്‍ പ്രധാന മന്ത്രിക്ക് ലഭിക്കുന്ന ഊഷ്മള സ്വീകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ശാസ്ത്ര സാങ്കേതിക വാണിജ്യ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ഉപകരിക്കും. ചൊവ്വ പര്യവേഷണ പേടകമായ മംഗള്‍‌യാന്റെ തിളക്കമേറിയ വിജയക്കുതിപ്പുമായി അമേരിക്കന്‍ മണ്ണില്‍ കാലുകുത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിജിയെ നമുക്ക് ഒത്തൊരുമയോടെ സ്വാഗതമോതാം

ഭാരത മാതാ കീ ജയ്..!

ക്യാപ്റ്റന്‍ രാജു ഫിലിപ്പ്
വൈസ് പ്രസിഡന്റ്, ഫോമ

NARENDRA MODI-2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top