മരുമകളുടെ പുനര്‍വിവാഹത്തിന് ബി.ജെ.പി എം.പി നല്‍കിയത് 100 കോടി

vittalരാജ്കോട്ട്: മരുമകളുടെ പുനര്‍വിവാഹത്തിന് ബി.ജെ.പി എം.പി നല്‍കിയത് 100 കോടി രൂപ വില മതിക്കുന്ന വസ്തു. പോര്‍ബന്തര്‍ എം.പിയും കര്‍ഷക നേതാവുമായ വിത്തല്‍ റദാദിയയാണ് 100 കോടി സമ്മാനിച്ച് മരുമകളുടെ പുനര്‍വിവാഹം നടത്തിയത്.

വിത്തല്‍ റദാദിയയുടെ മകന്‍ കല്‍പേഷ് ഏഴുമാസം മുമ്പ് ഹൃദയാഘാതംമൂലം മരിച്ചതിനെ തുടര്‍ന്ന് മരുമകള്‍ മനീഷയുടെ സുരക്ഷിത ഭാവിയെക്കരുതി റദാദിയ മുന്‍കൈയെടുത്ത് മറ്റൊരു മകന്‍ ലളിതിന്‍െറ സുഹൃത്തായ ഹാര്‍ദിക് ചൗവാത്തിയെകൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. റദാദിയയുടെ മറ്റൊരു മകന്‍ ഗയേഷ് റദാദിയ ഗുജറാത്തില്‍ ടൂറിസം സഹമന്ത്രിയാണ്.

Print Friendly, PDF & Email

Related News

Leave a Comment