Flash News

പ്രധാനമന്ത്രിക്ക്‌ സ്വീകരണം ,നമോ ബി ജെ പി യുടെ ടിക്കറ്റ്‌ വിതരണം പൂര്‍ത്തിയായി

September 27, 2014 , ജോയിച്ചന്‍ പുതുക്കുളം

image (3)ന്യൂയോര്‍ക്ക്‌: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡിക്ക്‌ സ്വീകരണം ഒരുക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലേക്കുള്ള ടിക്കറ്റ്‌ വിതരണം അമേരിക്കയിലെ മലയാളികളായ ഭാരതീയ ജനതാ പാര്‍ട്ടി അനുഭാവികളുടെ ദേശിയ സംഘടനയായ നമോ ബി ജെ പി പൂര്‍ത്തിയാക്കി. ന്യൂയോര്‍ക്ക്‌, ന്യൂജെഴ്‌സി, ടെക്‌സാസ്‌, വാഷിംഗ്‌ടണ്‍ ഡി സി, കാലിഫോര്‍ണിയ, ഒഹായോ തുടങ്ങിയ സ്‌റ്റേറ്റുകളില്‍ ആണ്‌ ടിക്കറ്റ്‌ വിതരണം സംഘടിപ്പിക്കപ്പെട്ടത്‌. ന്യൂയോര്‍ക്ക്‌ സിറ്റി ,ഇന്ത്യന്‍ വംശ ജരെക്കൊണ്ട്‌ നിറയുമെന്നു കരുത പ്പെടുന്ന സൂപ്പര്‍ സണ്‍ഡേ യിലെ ചടങ്ങിലേക്ക്‌ അവസാന മണിക്കൂറുകളിലും ടിക്കറ്റിനായി ആവശ്യക്കാരുടെ അന്വേഷണം നീളുകയാണ്‌. ഇരുപതിനായിരം പേര്‍ പങ്കെടുക്കും എന്ന്‌ കരുതുന്ന ചടങ്ങ്‌ ചരിത്ര സംഭവം ആകും എന്നു ഉറപ്പായിക്കഴിഞ്ഞു.

പ്രധാനമന്ത്രിയുടെ സ്വീകരണത്തിന്‌ പൊതുവേ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ ലഭിച്ച അഭൂതപൂര്‍വമായ പിന്തുണ, മലയാളി സമൂഹത്തിലേക്കും പടര്‍ന്നപ്പോള്‍, ടിക്കറ്റുകള്‍ എത്തിക്കാന്‍ നമോ ബി ജെ പി വോളന്റിയര്‍മാര്‍ അശ്രാന്ത പരിശ്രമം ആണ്‌ നടത്തിയത്‌. പ്രമുഖ ചലച്ചിത്ര താരം സുരേഷ്‌ ഗോപി ചടങ്ങിനു ആവേശം പകരാന്‍ എത്തും. പ്രമുഖ മലയാളി സംഘടനകളെ പ്രതിനിധീകരിച്ചു നേതാക്കള്‍, പൗരപ്രമുഖര്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്‌. ഇത്രയധികം മലയാളീ പ്രാതിനിധ്യം ഇന്ത്യയില്‍ നിന്നുള്ള ഒരു രാഷ്ട്ര തലവന്റെ സ്വീകരണ ചടങ്ങില്‍ വരുന്നത്‌ ഇതാദ്യമായിരിക്കും. നമോ ബിജെപി യുടെ പ്രവര്‍ത്തകര്‍ പ്രത്യേക ടി ഷര്‍ട്ട്‌ ധരിച്ചു സ്വീകരണ പരിപാടിയില്‍ ഉടനീളം ആവേശം വിതറും. പരിപാടിയില്‍ ഉടനീളം സോഷ്യല്‍ മീഡിയ വഴി പ്രത്യേക തത്സമയ വാര്‍ത്തകളും സചിത്ര റിപ്പോര്‍ട്ടും നമോ ബി ജെ പി നടത്തും. ഇതിനായി ദീപക്‌ പിള്ളയുടെ നേതൃത്വത്തില്‍ ഒരു ടീം പ്രവര്‍ത്തിക്കുന്നു. വിവിധ സ്‌റ്റേറ്റ്‌കളില്‍ നിന്ന്‌ വരുന്നവര്‍ക്ക്‌ വേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി നമോ ബി ജെ പി ഭാരവാഹികള്‍ ആയ അജിഷ്‌ നായര്‍, കൃഷ്‌ണരാജ്‌ മോഹനന്‍ എന്നിവര്‍ അറിയിച്ചു.

image (4) image (5) image (6) image (7)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top