Flash News
കോവിഡ് പ്രതിസന്ധിയിൽ പെട്ട ഇന്ത്യ 2020-21 സാമ്പത്തിക വർഷത്തിൽ ഇരട്ടി ഓക്സിജൻ കയറ്റുമതി ചെയ്തു   ****    അറസ്റ്റ് വാറണ്ടുകള്‍ നിരന്തരം അവഗണിച്ചു; സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായരെ അറസ്റ്റു ചെയ്ത് അഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു   ****    രണ്ടു കോടി കടമുള്ള സംസ്ഥനത്തിന്റെ താത്ക്കാലിക അധിപന്‍ രാഷ്ട്രീയ ബഡായി അവസാനിപ്പിക്കണമെന്ന് പിണറായി വിജയനോട് അബ്ദുള്ളക്കുട്ടി   ****    കോവിഡ്-19 രൂക്ഷമായി; സ്വമേധയാ കേസെടുത്ത സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു   ****    ഡല്‍ഹിയിലെ രണ്ട് ഗുണ്ടകള്‍ വിചാരിച്ചാല്‍ പശ്ചിമ ബംഗാളിനെ കീഴ്പ്പെടുത്താൻ കഴിയില്ല: മമ്‌ത ബാനര്‍ജി   ****   

മോഡിക്ക് കോടതി സമന്‍സ് കൈമാറുന്നവര്‍ക്ക് 10,000 ഡോളര്‍ പ്രതിഫലം

September 28, 2014 , സ്വന്തം ലേഖകന്‍

Modi322ന്യൂയോര്‍ക്ക്: നരേന്ദ്രമോഡിയുടെ അമേരിക്കന്‍ പര്യടനത്തിനിടെ സമന്‍സ് കൈമാറുന്നവര്‍ക്ക് 10,000 ഡോളര്‍ പ്രതിഫലം. 2002ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന മുസ്ലിം വംശഹത്യയില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നു കാണിച്ച് നല്‍കിയ പരാതിയില്‍ ന്യൂയോര്‍ക് ഫെഡറല്‍ കോടതിയാണ് കഴിഞ്ഞ ദിവസം സമന്‍സ് അയച്ചത്.

ഹരജിക്കാരായ അമേരിക്കന്‍ ജസ്റ്റിസ് സെന്‍ററാണ് (എ.ജെ.സി) പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്. സമന്‍സ് മോഡിക്ക് കൈമാറുന്നതിന്‍െറ ചിത്രമോ വിഡിയോയോ ഹാജരാക്കിയാല്‍ മാത്രമേ പ്രതിഫലം ലഭിക്കൂവെന്ന് ന്യൂയോര്‍ക്കിലെ നിയമോപദേഷ്ടാവ് ഗുര്‍പത്വന്ത് സിങ് പന്നുന്‍ അറിയിച്ചു. മോഡി അമേരിക്കയിലത്തെുന്നതിന് 24 മണിക്കൂര്‍ മുമ്പാണ് സമന്‍സ് അയച്ചത്. അമേരിക്കന്‍ നിയമപ്രകാരവും മറ്റ് അന്താരാഷ്ട്ര ഉടമ്പടികളനുസരിച്ചും മോഡി കോടതിനടപടി നേരിടേണ്ടിവരും.

നോട്ടീസില്‍ 21 ദിവസത്തിനകം മറുപടി സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. മോഡിക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലന്നും ഗുര്‍പത്വന്ത് സിങ് സൂചിപ്പിച്ചു. പ്രധാനമന്ത്രി എന്നനിലയില്‍ നടത്തിയ അപരാധങ്ങള്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കും. എന്നാല്‍, ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ കുറ്റകൃത്യങ്ങള്‍ക്ക് പരിരക്ഷയുണ്ടാവില്ല.

മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന അഭിഭാഷകരുടെ കുട്ടായ്മയാണ് എ.ജെ.സി. തന്‍െറ മണ്ഡലത്തിലെ ജനങ്ങളില്‍ ചിലരുടെ ബന്ധുക്കള്‍ ഗുജറാത്ത് വംശഹത്യയില്‍ കൊല്ലപ്പെട്ടതിനാലാണ് കേസുമായി കോടതിയിലത്തെിയതെന്നും ജോസഫ് വിറ്റിന്‍ഗ്ടണ്‍ പറഞ്ഞു.

കറുത്തവംശജനും 70കാരനുമായ ജോസഫ് വിറ്റിന്‍ഗ്ടണ്‍ ഹാര്‍വെ സിറ്റി കൗണ്‍സില്‍ അംഗമാണ്. ഗുജറാത്തിലെ ജനങ്ങളുടെ അവസ്ഥ ആഫ്രിക്കന്‍ അമേരിക്കക്കാരുടേതിന് സമാനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top