- Malayalam Daily News - https://www.malayalamdailynews.com -

നരേന്ദ്രമോഡി തിങ്കളാഴ്ച വാഷിങ്ടണില്‍

modi [1]ന്യൂയോര്‍ക്ക്: തിങ്കളാഴ്ച വാഷിങ്ടണില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി, യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുമായി ചര്‍ച്ച നടത്തും. അന്ന് പ്രസിഡന്‍റിന്‍െറ അതിഥിമന്ദിരത്തിലാണ് താമസം. പിറ്റേദിവസം വൈറ്റ് ഹൗസില്‍ ഇരുവരും കൂടിക്കാഴ്ച നടത്തും.

അഞ്ചുദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലത്തെിയ നരേന്ദ്ര മോഡിക്ക് തിരക്കിട്ട പരിപാടികളാണുള്ളത്. ന്യൂയോര്‍ക് മേയറുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം തുടര്‍ന്ന് 9/11 ഭീകരാക്രമണത്തില്‍ മരിച്ചവരുടെ സ്മാരകം സന്ദര്‍ശിച്ചു. അമേരിക്കയില്‍ എത്തിയശേഷം മോഡിയുടെ ആദ്യ പൊതുപരിപാടി ന്യൂയോര്‍ക് മേയര്‍ ബില്‍ ഡേ ബ്ലാസിയോയുമായുള്ള കൂടിക്കാഴ്ചയായിരുന്നു. മേയറുമായി നഗരവത്കരണത്തെക്കുറിച്ചും തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചും സംസാരിച്ചു. നഗരങ്ങളുടെ മേല്‍നോട്ടം, പൊതു താമസസ്ഥലം, ആള്‍ക്കൂട്ടത്തിന്‍െറ മേല്‍നോട്ടം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. 9/11 ആക്രമണത്തിനുശേഷം അമേരിക്ക സ്വീകരിച്ച സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി.

സുരക്ഷാ രംഗത്ത് ഇന്ത്യയുമായുള്ള സഹകരണവും കൂടിക്കാഴ്ചയില്‍ സംസാരിച്ചതായി വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ മാധ്യമങ്ങളെ അറിയിച്ചു. നൊബേല്‍ ജേതാവ് ഹരോള്‍ഡ് വാര്‍മസുമായും മോദി കൂടിക്കാഴ്ച നടത്തി. ആരോഗ്യരംഗത്തെക്കുറിച്ചാണ് ഇരുവരും ചര്‍ച്ച ചെയ്തത്.

അമേരിക്കയിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ് വാര്‍മസ്. ഇന്ത്യയിലെ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനത്തിന് സഹായിക്കാനായി ഇന്ത്യ സന്ദര്‍ശിക്കാന്‍ മോദി വാര്‍മസിനെ ക്ഷണിച്ചു. 74കാരനായ വാര്‍മസ് 1960കളില്‍ ബറേലിയിലാണ് വൈദ്യശാസ്ത്ര പഠനത്തിന്‍െറ പരിശീലന ദിനങ്ങള്‍ ചെലവിട്ടത്. കൂടിക്കാഴ്ച 30 മിനിറ്റ് നീണ്ടു.

തുടര്‍ന്ന് മോഡി 2011 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തില്‍ മരിച്ചവരുടെ സ്മാരകം സന്ദര്‍ശിച്ച് ആദരാഞ്ജലിയര്‍പ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. എസ്. ജയ്ശങ്കറും മറ്റ് ഉദ്യോഗസ്ഥരും അനുഗമിച്ചു. മോഡിയുടെ സന്ദര്‍ശനത്തിന്‍െറ ആദരസൂചകമായി ഒഹായോയിലെ കൊളംബസ് നഗരത്തിലെ മേയര്‍ പ്രശംസാപത്രം പുറപ്പെടുവിച്ചു.

മൂന്നു ദിവസം ന്യൂയോര്‍ക്കില്‍ തങ്ങുന്ന മോദി ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സ, ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള എന്നിവരുമായി ചര്‍ച്ച നടത്തും.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]