Flash News

പ്രവാസി വ്യവസായിയെ കൊന്ന് കുഴിച്ചിട്ട കേസില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടി

October 2, 2014 , സ്വന്തം ലേഖകന്‍

court emblom_0കൊച്ചി: പ്രവാസി വ്യവസായിയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരുടെ സ്വത്ത് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. പ്രവാസി വ്യവസായിയായിരുന്ന വര്‍ക്കല നരിക്കല്ലുമുക്കില്‍ സലീം മന്‍സിലില്‍ സലീമിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി പോളിത്തീന്‍ ബാഗുകളില്‍ കെട്ടി കുഴിച്ചിട്ട കേസില്‍ ശിക്ഷിക്കപ്പെട്ട മുടപുരം സജീന മന്‍സിലില്‍ ഷെറീഫ്, ചിറയിന്‍കീഴ് പ്രേംനസീര്‍ നഗര്‍ സ്വദേശി സനോബര്‍ എന്നിവരുടെ സ്വത്തുകളാണ് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.

കൊല്ലപ്പെട്ട സലീമിന്‍െറ പക്കല്‍നിന്ന് കടംവാങ്ങിയ പണംകൊണ്ട് ഇരുവരും വാങ്ങിയ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്‍റ് കള്ളപ്പണ നിരോധ നിയമമനുസരിച്ച് കണ്ടുകെട്ടിയത്. കൊല്ലപ്പെട്ട സലീമില്‍ (44)നിന്ന് ഷെറീഫ് 7,08,200 സൗദി റിയാലും(92,06,600 രൂപ) സനോബര്‍ 11,69,000 റിയാലും(1,51, 97, 000 രൂപ) കടംവാങ്ങിയിരുന്നു. ഈ പണമുപയോഗിച്ച് ഷെറീഫ് തിരുവനന്തപുരം കിഴുവിലം വില്ലേജില്‍ വാങ്ങിയ 10 സെന്‍റ് സ്ഥലവും സനോബര്‍ ഇതേ വില്ലേജില്‍ വാങ്ങിയ 20 സെന്‍റ് സ്ഥലവും തൃശൂര്‍ ജില്ലയിലെ ശ്രീനാരായണപുരത്ത് വാങ്ങിയ 36 സെന്‍റ് പുരയിടവുമാണ് പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ടിലെ സെക്ഷന്‍ 5(1) പ്രകാരം എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയിരിക്കുന്നത്.

2011 ജൂലൈ ഒമ്പതിനാണ് സലീം കൊല്ലപ്പെട്ടത്. ബ്ലേഡ് ബിസിനസ് നടത്തിയിരുന്ന പ്രതികള്‍ സലീമില്‍നിന്ന് കുറഞ്ഞ പലിശക്ക് പണം വായ്പ എടുത്ത് ഉയര്‍ന്ന പലിശക്ക് മറുവായ്പ നല്‍കിയിരുന്നു. പണം മടക്കിനല്‍കുന്നത് ഒഴിവാക്കാന്‍ സലീമിനെ കൊലപ്പെടുത്തുകയായിരുന്നു.

ഇതിന്, ഉറക്കമില്ലന്ന വ്യാജേന ഡോക്ടറില്‍ നിന്ന് സംഘടിപ്പിച്ച കുറിപ്പടി ഉപയോഗിച്ച് വിവിധ കടകളില്‍നിന്ന് വാങ്ങിയ 65 ഉറക്കഗുളികകള്‍ പൊടിച്ച് വെള്ളത്തില്‍ കലര്‍ത്തി ഐസ്ക്യൂബായി സൂക്ഷിച്ച പ്രതികള്‍ സലീമിനെ തന്ത്രപൂര്‍വം വീട്ടിലത്തെിച്ച് ഐസ്ക്യൂബ് ഇട്ട് ബിയര്‍ പകര്‍ന്നു നല്‍കി. മോഹാലസ്യപ്പെട്ട സലീമിനെ കുളിമുറിയില്‍ എത്തിച്ച് 16 കഷണങ്ങളാക്കി ഒമ്പത് പോളിത്തീന്‍ കവറുകളില്‍ നിറച്ച് വളക്കുഴിയില്‍ കുഴിച്ചിടുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top