Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഫിലഡല്‍ഫിയായില്‍ ഏകദിന വനിതാ സെമിനാര്‍

October 3, 2014 , ജീമോന്‍ ജോര്‍ജ്ജ്

allഫിലഡല്‍ഫിയ: എക്യുമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസിന്റെ ആഭിമുഖ്യത്തില്‍ പതിവ് പോലെ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഏകദിന വനിതാ സെമിനാര്‍ ഒക്ടോബര്‍ 18ആം തിയ്യതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 1 മണി വരെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ (10197 North East Ave, Philadelphia, PA, 19116) വെച്ച് നടത്തുന്നതാണ്.

പ്രാരംഭകാല കുടിയേറ്റക്കാരായി പ്രവാസി നാടുകളില്‍ എത്തിയിരിക്കുന്നവരുടെ ഇടയില്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കുടുംബ ജീവിതത്തിലും ജോലിസ്ഥലങ്ങളിലും ഉണ്ടാകുന്ന വ്യതിയാനങ്ങളെ ക്രിസ്തീയാന്തരീക്ഷത്തിലൂടെ തരണം ചെയ്യാന്‍ മനക്കരുത്തുണ്ടാക്കാനായുള്ള കാര്യങ്ങളെ അടിസ്ഥാനമാക്കി ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഡോ. സ്പെന്‍സര്‍ ജോണ്‍സണിന്റെ Who moved my cheese എന്ന പുസ്തകത്തിന് ആധാരമായി തയ്യാറാക്കിയിട്ടുള്ള ‘Psychology and Biblical Spirituality of Change’ ആണ് സെമിനാറിന് മുഖ്യ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്.

ലൂതറിന്‍ സഭയിലെ പാസ്റ്ററും മുപ്പതിലധികം വര്‍ഷങ്ങളായി കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും കൗണ്‍‌സിലിംഗ് തെറാപ്പിയിലൂടെ സേവനം നടത്തിവരികയും ക്രിസ്തീയ ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വളരെയധികം അവഗാഹവുമുള്ള റവ. ഡോ. ആഷാ ജോര്‍ജ്ജും കൂടാതെ ഈവാന്‍ ജലിക്കല്‍ ലൂതറിന്‍ ചര്‍ച്ചിലെ പാസ്റ്ററും, വേദശാസ്ത്ര പണ്ഡിതയും, പ്രമൂഖ വാഗ്മിയും ആയ റവ. ഡോ. സാറാ ആന്‍ഡേഴ്സണും ചേര്‍ന്നാണ് ഈ വര്‍ഷത്തെ സെമിനാര്‍ വിജ്ഞാനപ്രദവും, അര്‍ത്ഥ സം‌പു‌ഷ്ടവും ആയി മാറ്റുവാന്‍ മുഖ്യ പ്രഭാഷകരായി എത്തുന്നത്.

സെമിനാറിലുടനീളം തോമസ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള എക്യുമെനിക്കല്‍ ക്വയര്‍ ശ്രുതിമധുരമായ ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കുന്നതും, 18 വയസ്സിന് മുകളില്‍ പ്രായമുള്ള ഏവരെയും പ്രത്യേകിച്ച് സ്ത്രീകളെ സ്വാഗതം ചെയ്യുന്നതായും, എല്ലാവര്‍ക്കും ഭക്ഷണം ഒരുക്കിയിട്ടുള്ളതായും സെമിനാറിന്റെ വന്‍ വിജയത്തിന് മറ്റ് കാര്യങ്ങള്‍ ധൃതഗതിയില്‍ ക്രമീകരിച്ച് വരുന്നതായും സംഘാടകര്‍ അറിയിക്കുകയുണ്ടായി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുമാ ചാക്കോ (വിമണ്‍സ് ഫോറം കോഡിനേറ്റര്‍) – 215 268 2963, സാലു യോഹന്നാന്‍ – 215 322 8222.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top