Flash News

‘ക്ലീന്‍ ഇന്ത്യ’ പദ്ധതിയായ സ്വച്ഛ് ഭാരതിനു തുടക്കമായി

October 3, 2014 , സ്വന്തം ലേഖകന്‍

modi-clean

ന്യൂഡല്‍ഹി: വൃത്തിയും വെടിപ്പുമുള്ള ഇന്ത്യയെന്ന സന്ദേശവുമായി ഗാന്ധിജയന്തി ദിനത്തില്‍ സ്വച്ഛ ഭാരത് മിഷന് തുടക്കമായി. രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഡല്‍ഹി രാജ്പഥില്‍ വാല്‍മീകി സദനത്തിലേക്കുള്ള റോഡുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വൃത്തിയാക്കി.

ശുചിത്വം പാലിക്കുക എന്നത് ഇന്ത്യന്‍ ജനതയുടെ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശുചിത്വ ഭാരതമെന്ന ഗാന്ധിജിയുടെ സ്വപനം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് സ്വച്ഛ് ഭാരത് മിഷന്‍ ഉദ്ഘാടന പ്രസംഗത്തില്‍ മോദി പറഞ്ഞു. പദ്ധതിക്കു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ഗാന്ധിയുടെ സ്വപനം നിറവേറി, എന്നാല്‍ ശുചിത്വ ഇന്ത്യ എന്ന അദ്ദേഹത്തിന്‍റെ സ്വപ്നം യാഥാര്‍ഥ്യമായില്ല. ഇതിനായാണ് ഇനി ജനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മോദി പറഞ്ഞു.

ശുചിത്വ യജ്ഞത്തിന്‍റെ പ്രചാരണത്തിനായി ഒമ്പതു പ്രമുഖരെ പ്രധാനമന്ത്രി ക്ഷണിച്ചു. ക്രിക്കറ്റ് താരം സച്ചിന്‍, സിനിമാ താരങ്ങളായ കമല്‍ ഹാസന്‍, സല്‍മാന്‍ ഖാന്‍, പ്രീയങ്ക ചോപ്ര, മുന്‍ മന്ത്രി ശശി തരൂര്‍, യോഗ ആചാര്യന്‍ ബാബാ രാംദേവ്, അനില്‍ അംബാനി, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെയാണ് അദ്ദേഹം ക്ഷണിച്ചത്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 145ാം ജന്മദിനത്തോടനുബന്ധിച്ചാണ് സ്വച്ഛ ഭാരത് മിഷന്‍ പദ്ധതി നടപ്പാക്കുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷം ഗാന്ധിജിയുടെ 150ാം ജന്മദിനത്തോടെ രാജ്യത്തെ സമ്പൂര്‍ണ ശുചിത്വ ഭാരതമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top