Flash News

ആര്‍.എസ്.എസിന്റെ വിജയദശമി പരിപാടി ദൂരദര്‍ശനില്‍ നല്‍കിയത് വിവാദമായി

October 3, 2014 , സ്വന്തം ലേഖകന്‍

mohan bagvathനാഗ്പുര്‍: വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന്‍ ഭഗവത് പ്രവര്‍ത്തകര്‍ക്കുവേണ്ടി നാഗ്പുരിലെ സംഘടനാ ആസ്ഥാനത്ത് നടത്തിയ പ്രസംഗം ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്തത് വിവാദമാകുന്നു. സംഘടനയുടെ വീക്ഷണവും പ്രവര്‍ത്തകര്‍ക്കുവേണ്ടിയുള്ള മാര്‍ഗ്ഗദര്‍ശവും നല്‍കുന്ന ഇത്തരമൊരു പരിപാടി ആദ്യമായാണ് പരിപാടി ദൂദരര്‍ശന്‍ സംപ്രേഷണം ചെയ്യുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ദൂരദര്‍ശനുമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ആര്‍.എസ്.എസിന്റെ 90ാം വാര്‍ഷികദിനം കൂടിയായ ഇന്ന് പരിപാടി സംപ്രേഷണം ചെയ്തത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളും പാര്‍ട്ടിയുടെ സൈദ്ധാന്തിക മാര്‍ഗ്ഗദര്‍ശിയായ ആര്‍.എസ്.എസിന്റെ പരിപാടിയില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് പര്യടനത്തിനു ലഭിച്ച സ്വീകാര്യതയെ മോഹന്‍ ഭഗവത് പ്രസംഗത്തില്‍ അഭിനന്ദിച്ചു. മംഗള്‍യാന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരേയും ഏഷ്യന്‍ ഗെയിംസില്‍ വിജയികളായവരേയും അദ്ദേഹം അഭിനന്ദിച്ചു. എല്ലാവരുടേയും വിശ്വാസങ്ങളും മൈത്രിയും സഹകരണവും ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് ഹൈന്ദവ സംസ്‌കാരത്തിന്റെ മുഖമുദ്രയാണെന്നും അദ്ദേഹം പറഞ്ഞു.

ജിഹാദികളും ബംഗ്ലാദേശ് കുടിയേറ്റക്കാരും ഇന്ത്യക്ക് ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍ ദൂരദര്‍ശന്‍ വഴി ആര്‍.എസ്.എസിന്റെ പരിപാടി സംപ്രേഷണം ചെയ്യുന്നത് ആദ്യമായല്ലെന്നും അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് സംപ്രേഷണം ചെയ്തിട്ടുണ്ടെന്നും ആര്‍.എസ്.എസ് വ്യക്തമാക്കി. സംഭവത്തില്‍ ആരെങ്കിലും പൊതുതാത്പര്യ ഹര്‍ജി നല്‍കുമെന്ന് കരുതുന്നതായി പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ ട്വിറ്ററില്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top