Flash News

ഹോങ്കോങ്ങില്‍ കലാപം ആളിപ്പടരുന്നു

October 3, 2014 , സ്വന്തം ലേഖകന്‍

hkഹോങ്കോങ്ങ്: ജനാധിപത്യവാദികളും വിരുദ്ധരും നേരിട്ട് ഏറ്റുമുട്ടിയതോടെ ഹോങ്കോങ്ങില്‍ സംഘര്‍ഷം രൂക്ഷം. രാജിവയ്ക്കണമെന്ന ജനാധിപത്യ വാദികളുടെ ആവശ്യം ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ലിയുങ് ചുന്‍ യിങ് തള്ളുകയും പ്രക്ഷോഭം ജനാധിപത്യവിരുദ്ധമെന്നു ചൈന വ്യക്തമാക്കുകയും ചെയ്തതിനു പിന്നാലെയാണു ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്.

നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളായ രണ്ടു ജില്ലകളില്‍ സിഇഒയെ അനുകൂലിക്കുന്നവര്‍ ബാരിക്കേഡുകള്‍ എടുത്തുമാറ്റി. ദിവസങ്ങളായി നടക്കുന്ന ജനാധിപത്യ പ്രക്ഷോഭം മേഖലയില്‍ ജനജീവിതം സ്തംഭിപ്പിച്ചതില്‍ രോഷംപൂണ്ടാണ് ഒരു വിഭാഗം സമരക്കാര്‍ക്കെതിരേ തിരിഞ്ഞതെന്ന് ചൈനാ അനുകൂലികള്‍ അവകാശപ്പെട്ടു. എന്നാല്‍, ചൈനീസ് ഭരണകൂടം വാടകയ്ക്കെടുത്തവരാണു കുഴപ്പമുണ്ടാക്കുന്നതെന്ന് പ്രക്ഷോഭകര്‍.

ഇന്നലെ ജനാധിപത്യ പ്രക്ഷോഭകാരികള്‍ ചീഫ് എക്സിക്യൂട്ടിവിന്‍റെ ഓഫിസിനു സമീപത്തേക്ക് നീങ്ങിയതാണു സംഘര്‍ഷം വഷളാക്കിയത്. ചുന്‍ യിങ് രാജി വച്ചില്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൈയടക്കുമെന്ന് പ്രക്ഷോഭകാരികള്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ നീക്കത്തെ അടിച്ചമര്‍ത്താന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. പ്രക്ഷോഭകാരികള്‍ക്കു മുന്നില്‍ ടിയര്‍ ഗ്യാസും റബ്ബര്‍ ബുളളറ്റുമടക്കമുളള ആയുധങ്ങളുമായാണ് പൊലീസ് നിലയുറപ്പിച്ചിരിക്കുന്നത്.

അതിനിടെ, ഹോങ്കോങ്ങിലെ സംഭവവികാസങ്ങളില്‍ യുഎസും യൂറോപ്യന്‍ യൂണിയനും ജപ്പാനും ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭത്തില്‍ അമെരിക്ക ഇടപെടാന്‍ പാടില്ലെന്ന നിലപാട് ചൈന വീണ്ടും ആവര്‍ത്തിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top