കൊച്ചി: ഏഴു മാസം പ്രായമായ കുഞ്ഞുമായി കൊച്ചി കായലില്‍ ചാടിയ അമ്മയെ രക്ഷപ്പെടുത്തി, കുഞ്ഞ് മരിച്ചു. രക്ഷിക്കാന്‍ ചാടിയ നാവിക സേന ഉദ്യോഗസ്ഥനെ കാണാതായി. കൊച്ചി ദക്ഷിണ നാവിക സേന ആസ്ഥാനത്തിനുസമീപം വെണ്ടുരുത്തി പാലത്തില്‍നിന്ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ ഇടപ്പള്ളി കുന്നുപുറം ചടയപ്പള്ളിത്താഴം ബിനീഷിന്‍െറ ഭാര്യ സംഗീതയാണ് (35) ഏഴു മാസം പ്രായമുള്ള മകള്‍ കൃഷ്ണപ്രിയയുമായി കായലില്‍ ചാടിയത്. യുവതി കായലില്‍ ചാടുന്നതുകണ്ട് ഒപ്പം ചാടിയ നാവിക സേനയുടെ ഐ.എന്‍.എസ് ശാരദയിലെ സീവണ് സീമെന്‍ പാലക്കാട് സ്വദേശി വിഷ്ണു ഉണ്ണിയെയാണ് (24)കാണാതായത്.
യുവതി ചാടുന്ന സമയത്ത് പാലത്തിലൂടെ ബൈക്കില്‍ വരുകയായിരുന്ന വിഷ്ണു ഇവരെ രക്ഷിക്കാന്‍ കായലില്‍ ചാടുകയായിരുന്നു. കുഞ്ഞിനെയും അമ്മയെയും കൊച്ചി കപ്പല്ശാലയില്നിന്നത്തെിയ സി.ഐ.എസ്.എഫിന്‍െറ പട്രോളിങ് ബോട്ടിലത്തെിച്ചെങ്കിലും വിഷ്ണു കായലില്‍ താഴുകയായിരുന്നു.
യുവതിയെയും മകളെയും ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിനുശേഷം ചെറിയ മാനസിക പ്രശ്നമുണ്ടായിരുന്ന സംഗീത രാവിലെ ഭര്‍തൃവീട്ടില്‍നിന്ന് തൃപ്പൂണിത്തുറയിലുള്ള സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞാണ് ഇറങ്ങിയത്. പാലത്തിലത്തെിയ ഉടന്‍ ബാഗും ആത്മഹത്യക്കുറിപ്പും റോഡില്‍ വെച്ചതിന് ശേഷം കായലിലേക്ക് ചാടുകയായിരുന്നു.
മൂത്ത മകള്‍ ആറു വയസ്സുകാരി കൃഷ്ണേന്ദുവിനെ ഭര്‍ത്താവിന്‍െറ ജ്യേഷ്ഠ സഹോദരന്‍െറ വീട്ടിലാക്കിയതിന് ശേഷമാണ് സംഗീത പുറപ്പെട്ടത്. ഒരുമാസം മുമ്പും ഇത്തരത്തില്‍ കാണാതായ സംഗീതയെ ചെറായി ബീച്ചില്‍നിന്ന് കുഞ്ഞുമായി കണ്ടത്തെിയിരുന്നു.