Flash News

ജ്യോതിസ്സ് ചെയര്‍പേഴ്സനെ അറസ്റ്റ് ചെയ്തില്ല; എസ്.ഐക്ക് കാരണം കാണിക്കല്‍ നോട്ടീസ്

October 6, 2014 , സ്വന്തം ലേഖകന്‍

തൃശൂര്‍: പണമിടപാട് സ്ഥാപനമായ ജ്യോതിസ്സ് ചെയര്‍പേഴ്സനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാതിരുന്നതിന് എസ്.ഐക്ക് തൃശൂര്‍ ഉപഭോക്തൃ കോടതിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. അഴീക്കോട് സ്വദേശിനി സിസിലി കൈപ്പാശേരി ഫയല്‍ ചെയ്ത ഹരജിയിലാണ് എറണാകുളം സെന്‍ട്രല്‍ എസ്.ഐക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.

സിസിലി ജോസ് നേരത്തെ ഫയല്‍ ചെയ്ത ഹരജിയില്‍, ജ്യോതിസ്സ് പ്രോജക്ട് ചെയര്‍പേഴ്സന്‍ പി.വി. ചാക്കോക്കെതിരെ 1.6 ലക്ഷം രൂപയും 12 ശതമാനം പലിശയും 700 രൂപ ചെലവും നല്‍കാന്‍ വിധിച്ചിരുന്നു. വിധി പാലിക്കാതിരുന്നതിന് ഫയല്‍ ചെയ്ത ഹരജിയില്‍ പി.വി. ചാക്കോയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ വാറന്‍റ് അയച്ചെങ്കിലും പൊലീസ് നടപടിയെടുത്തില്ല. തുടര്‍ന്നാണ് എസ്.ഐക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. ഹരജിക്കാരിക്കുവേണ്ടി അഡ്വ. എ.ഡി. ബെന്നി ഹാജരായി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top