മുഖ്യമന്ത്രി നവംബര്‍ ഒന്നുവരെ തുടരുമെന്ന് ഉറപ്പില്ല-പി.സി. ജോര്‍ജ്

pcപീരുമേട്: നവംബര്‍ ഒന്നിന് മുമ്പ് കര്‍ഷകര്‍ക്ക് പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നുണ്ടെങ്കിലും അന്നുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടരുമെന്ന് ഉറപ്പില്ലന്ന് പി.സി. ജോര്‍ജ്.

ചുമതലകളെക്കുറിച്ച് മന്ത്രിയും എം.പിയും ബോധവാന്മാരാകണമെന്ന് മാമലക്കണ്ടത്ത് മന്ത്രിയെ തടഞ്ഞ സംഭവം പരോക്ഷമായി സൂചിപ്പിച്ച് പി.സി. ജോര്‍ജ് പറഞ്ഞു. നിയമത്തിന്‍െറയും രാഷ്ട്രീയത്തിന്‍െറയും അടിസ്ഥാനത്തിലാണ് ഭരിക്കേണ്ടത്. രാഷ്ട്രീയത്തിലൂടെ വ്യക്തിവിരോധം തീര്‍ക്കുന്നത് മര്യാദയല്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തടിവ്യാപാരികളെ ചൂഷണം ചെയ്യുന്നത് നീതിയല്ലന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News