Flash News

ഹാരപ്പയില്‍ 5,000 വര്‍ഷം പഴക്കമുള്ള ജലസംഭരണി

October 9, 2014 , സ്വന്തം ലേഖകന്‍

haeappaന്യൂദല്‍ഹി: ഹാരപ്പയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ധോലവിരയില്‍ 5,000 വര്‍ഷം പഴക്കമുള്ള ജലസംഭരണി കണ്ടത്തെി. സിന്ധുനദീതട നാഗരികതയിലെ ഏറ്റവും വലിയ വാസസ്ഥലങ്ങളിലൊന്നായ മോഹന്‍ജെദാരോയില്‍ കണ്ടത്തെിയ വിശാലമായ പൊതുകുളിസ്ഥലത്തേക്കാള്‍ മൂന്നിരട്ടി വലുതാണിത്.

രാജ്യത്ത് ഇതുവരെ കണ്ടത്തെിയതില്‍ ഏറ്റവും വലുതും കൂടുതല്‍ സജ്ജീകരണങ്ങളോടു കൂടിയതുമായ പുരാതന ജലസംഭരണിയാണിത്. സമകോണാകൃതിയിലുള്ള ജല സംഭരണിക്ക് 73.4 മീറ്റര്‍ നീളവും 29.3 മീറ്റര്‍ വീതിയും 10 മീറ്റര്‍ ആഴവുമുണ്ട്. കിണറിന്‍െറ മാതൃകയില്‍ ഇറങ്ങാന്‍ പടവുകളുണ്ട്. ഗാന്ധിനഗര്‍ ഐ.ഐ.ടിയോടൊപ്പം ചേര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ വിദഗ്ധരാണ് ധോലവിരയിലെ കിഴക്കന്‍ ജലസംഭരണിക്കടുത്തുള്ള ഉത്ഖനന സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത്. ജലസംഭരണിയില്‍ ത്രീഡി ലേസര്‍ സ്കാനര്‍, റിമോര്‍ട്ട് സെന്‍സര്‍ സാങ്കേതികവിദ്യ തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് പരിശോധന തുടരുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top