Flash News

ഷഹീദ് ബാവ വധക്കേസ്: ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം

October 9, 2014 , സ്വന്തം ലേഖകന്‍

bavaകോഴിക്കോട്: ചെറുവാടി തേലീരി വീട്ടില്‍ കത്താലിയുടെ മകന്‍ ഷഹീദ് ബാവ മര്‍ദനമേറ്റു മരിച്ച കേസില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. കൊടിയത്തൂര്‍ കൊല്ലാളത്തില്‍ അബ്ദുറഹിമാന്‍ (55), നാറഞ്ചിലത്ത് പാലക്കാടന്‍ അബ്ദുല്‍ കരീം (45), നടക്കല്‍ കോട്ടക്കുഴിയില്‍ അബ്ദുല്‍ നാസര്‍ (31), മാളിയേക്കല്‍ ഫയാസ് (28), കളത്തിങ്ങല്‍ നാജിദ് (22), പത്തേന്‍കടവ് റാഷിദ് (22), എള്ളങ്ങല്‍ ഹിജാസ് റഹ്മാന്‍ (23), നാറാഞ്ചിലത്ത് പാലക്കാടന്‍ മുഹമ്മദ് ജംഷീര്‍ (25), കൊളായില്‍ ഷാഹുല്‍ ഹമീദ് (29) എന്നിവര്‍ക്കാണ് എരഞ്ഞിപ്പാലം പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്.

സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്. കേസില്‍ ഒമ്പതു പേര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അഞ്ചുപേരെ കോടതി വെറുതെ വിട്ടു.

2011 നവംബര്‍ 10നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സദാചാര പോലീസ് ചമഞ്ഞെത്തിയ ഒരു സംഘം ആളുകള്‍ ചുള്ളിക്കാപ്പറമ്പ് സ്വദേശി ഷഹീദ് ബാവയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ നവംബര്‍ 11നാണ് ഷഹീദ് ബാവ കൊല്ലപ്പെട്ടത്. പ്രദേശവാസിയായ യുവതിയുടെ വീട്ടില്‍ അസമയത്ത് ഷഹീദ് ബാവ സന്ദര്‍ശിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top