Flash News

ഡോ. തോമസ് കൈലാത്തിന് യുഎസ് നാഷണല്‍ സയന്‍സ് അവാര്‍ഡ്

October 9, 2014 , പി.പി. ചെറിയാന്‍

Thomas-Kailathവാഷിംഗ്ടണ്‍ ഡി.സി.: സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് പ്രൊഫസറും മലയാളിയുമായ ഡോക്ടര്‍ തോമസ് കൈലാത്തിനെ യുഎസ് നാഷണല്‍ സയന്‍സ് അവാര്‍ഡിന് തിരഞ്ഞെടുത്തതായി പ്രസിഡന്റ് ബരാക്ക് ഒബാമയുടെ പ്രഖ്യാപനം ഒക്ടോബര്‍ 3 വെളളിയാഴ്ച പുറത്തിറക്കി. പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവ് കൂടിയാണ് ഡോ. തോമസ് കൈലാത്ത്.

എഞ്ചിനീയറിംഗ്, ഗണിത ശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളില്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുളള തോമസ് കൈലാത്തിന് വാര്‍ത്താവിനിമയ മേഖലയില്‍ നല്‍കിയ സംഭാവനക്ക് 2007 ല്‍ ഐ.ഇ.ഇ.ഇ മെഡല്‍ ലഭിച്ചിരുന്നു. യുഎസ് നാഷണല്‍ അക്കാദമി ഓഫ് എന്‍ജിനീയറിംഗ്, യുഎസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സ്, അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ്, റോയല്‍ സൊസൈറ്റി ഓഫ് ലണ്ടന്‍, റോയല്‍ സ്പാനിഷ് അക്കാദമി ഓഫ് എഞ്ചിനീയറിംഗ് തുടങ്ങിയവയില്‍ അംഗത്വം ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷാവസാനം വൈറ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. തോമസിന് അവാര്‍ഡ് സമ്മാനിക്കും.

ചെങ്ങന്നൂര്‍ ചിറ്റൂര്‍ കുടുംബാംഗമാണ് ഡോ. തോമസ്. 1935 ജൂണ്‍ 7 ന് സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ച തോമസ് പുനെ സെന്റ് വിന്‍സന്റ്സ് ഹൈസ്കൂള്‍, പുനെ എഞ്ചിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1956 ല്‍ എഞ്ചിനീയറിംഗ് ബിരുദം, 1959 ല്‍ മാസ്റ്റേഴ്സും 1961 ല്‍ ഡോക്ടറേറ്റും മാസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും കരസ്ഥമാക്കി. എംഐടിയില്‍ നിന്നും ആദ്യമായി ഡോക്ടറേറ്റ് ലഭിച്ച ഇന്ത്യന്‍ വംശജന്‍ കൂടിയാണ് തോമസ് കൈലാത്ത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top