അമേരിക്കയിലെ 5 വിമാനത്താവളങ്ങളില്‍ എബോള സ്‌ക്രീനിംഗ് ഒക്ടോബര്‍ 11 മുതല്‍ ആരംഭിക്കുന്നു

ebola3ന്യൂയോര്‍ക്ക്: എബോള വൈറസിന്റെ ആക്രമണം അതിരൂക്ഷമായിരിക്കുന്ന വെസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ പനിയുടെ തോത് അളക്കുന്നതിനും, എബോള രോഗലക്ഷണങ്ങള്‍ക്കുള്ള സ്‌ക്രീനിംഗ് ഏര്‍പ്പെടുത്തുന്നതിനുമുള്ള നടപടികള്‍ ന്യൂയോര്‍ക്കിലെ ജെ.എഫ്.കെ. ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഒക്ടോബര്‍ 11 ശനിയാഴ്ച മുതല്‍ സ്വീകരിക്കുമെന്ന് ഹോംലാന്റ് സെക്യൂരിറ്റി വിഭാഗം അറിയിച്ചു. അടുത്ത ആഴ്ച മുതല്‍ ചിക്കാഗൊ ഒഹെയര്‍, അറ്റ്‌ലാന്റാ എയര്‍പോര്‍ട്ടുകളിലും ഈ സൗകര്യം ഒരുക്കുമെന്നും അവര്‍ അറിയിച്ചു.

e imageലൈബീരിയ, സിയറാ‌ലിയോണ്‍, ഘനിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊണ്ണൂറ്റി നാലു ശതമാനം യാത്രക്കാരും ഈ വിമാനത്താവളങ്ങളിലാണ് വന്നിറങ്ങുന്നത്. നൂറ്റിയമ്പതോളം യാത്രക്കാരെ ഒരു ദിവസം സ്‌ക്രീനിംഗ് നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

സെക്യൂരിറ്റിയുടെ അകമ്പടിയോടെയായിരിക്കും യാത്രക്കാരെ സ്‌ക്രീനിംഗ് ഏരിയായിലേക്ക് കൊണ്ടുപോകുക എന്ന് ഹോം‌ലാന്റ് സെക്യൂരിറ്റി അറിയിച്ചു.

അമേരിക്കന്‍ പൗരന്മാരെ എബോള വൈറസില്‍ നിന്നും സം‌രക്ഷിക്കുന്നതിനും, ഈ രോഗം അമേരിക്കയില്‍ പടര്‍ന്നുപിടിക്കാതിരിക്കുന്നതിനുമാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍‌ട്രോള്‍ (സി.ഡി.സി.) പ്രിവന്‍ഷന്‍ ഡയറക്ടര്‍ ടോം ഫ്രെഡി പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും വന്നിറങ്ങുന്ന യാത്രക്കാര്‍ക്ക് ഒരു കാര്‍ഡ് വിതരണം ചെയ്യുമെന്നും, 21 ദിവസം രാവിലെ ശരീര താപനില അളന്ന് രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശം നല്‍കുമെന്നും ടോം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment