കെ.എച്ച്‌.എന്‍.എ ഷിക്കാഗോ ശുഭാരംഭം ഒക്‌ടോബര്‍ 18-ന്‌

khnaഷിക്കാഗോ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ എട്ടാമത്‌ ദേശീയ ഹിന്ദു സംഗമത്തിന്റെ ഷിക്കാഗോ ശുഭാരംഭം ഒക്‌ടോബര്‍ 18-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ സ്‌കോക്കി പാര്‍ക്ക്‌ ഡിസ്‌ട്രിക്‌ട്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ (4701 Oakton St, Skokie, IL 60076) നടത്തപ്പെടുന്നതാണ്‌.

തദവസരത്തില്‍ കെ.എച്ച്‌.എന്‍.എ പ്രസിഡന്റ്‌ ടി.എന്‍. നായര്‍, ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ശശിധരന്‍ നായര്‍, കെ.എച്ച്‌.എന്‍.എ പ്രതിനിധികള്‍, സാമുദായിക-സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്‌. സമ്മേളനത്തോടനുബന്ധിച്ച്‌ കലാപരിപാടികളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും ചടങ്ങില്‍ പങ്കെടുക്കുന്നതിനും ബന്ധപ്പെടുക: അരവിന്ദ്‌ പിള്ള (847 769 0519), സതീശന്‍ നായര്‍ (847 708 3279).

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News