കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം

10157124_736923899710644_292105084910322239_n

തിരുവനന്തപുരം: കാന്‍സര്‍ ബാധിതരായി ചികിത്സയില്‍ കഴിയുന്ന മുഴുവന്‍ കുട്ടികളുടെയും വിദ്യാഭ്യാസം പൂര്‍ണമായി സൗജന്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാറിന്‍െറ സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതി ‘സുകൃതം’ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാന്‍സര്‍ ചികിത്സയുള്ള മുഴുവന്‍ ആശുപത്രികളിലും ഇതിന്‍െറ പ്രയോജനം ലഭിക്കും. പുകയില ഉല്‍പന്നങ്ങളുടെ വില മൂന്നു ശതമാനത്തില്‍നിന്ന് എട്ടു ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. അതില്‍നിന്ന് ലഭിക്കുന്ന അധികവരുമാനവും മദ്യത്തിന് ഏര്‍പ്പെടുത്തിയ ഒരു ശതമാനം സെസും ഇതിലേക്ക് പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

നടന്‍ മമ്മൂട്ടി ‘സുകൃതം’ രാജ്യത്തിന് സമര്‍പ്പിച്ചു. മക്കള്‍ക്ക് ഒരുനേരത്തെ ഭക്ഷണം പാചകംചെയ്ത് നല്‍കാന്‍ കഴിയാത്തവര്‍ അമ്മമാരാകാതിരിക്കുന്നതാണ് നല്ലതെന്ന് മമ്മൂട്ടി പറഞ്ഞു. സ്കൂളുകളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് അമ്മമാര്‍ നല്‍കിവിടുന്നത് പുറത്തുനിന്ന് വാങ്ങുന്ന അഞ്ചും പത്തും ദിവസമായ റെഡിമെയ്ഡ് ഭക്ഷണങ്ങളാണ്. ഇത് കഴിച്ചാല്‍ രോഗം വന്നില്ലങ്കിലേ അതിശയമുള്ളൂ. ആഹാരരീതിയും ജീവിതരീതിയും മാറാതെ രോഗങ്ങളില്‍നിന്ന് മുക്തി നേടാന്‍ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment