സുനന്ദ പുഷ്ക്കറുടെ മരണം; കൂടുതല്‍ തെളിവുകള്‍ പുറത്ത്

sunandapushkarന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സുനന്ദയുടെ വലതു കൈത്തണ്ടയില്‍ സിറിഞ്ച് കുത്തിവെച്ചതിന്റെയും ഇടത് താടിയെല്ലില്‍ ബലം പ്രയോഗിച്ച് വായ തുറപ്പിക്കാന്‍ ശ്രമിച്ചാല്‍ ഉണ്ടാകാവുന്ന പരിക്കുമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഡല്‍ഹി പൊലീസിന് കൈമാറിയ രണ്ടാമത് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കുകള്‍ വ്യക്തമായി കാണാവുന്നവിധം മൃതദേഹത്തിന്റെ ഫോട്ടോയും വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് സുനന്ദയുടെ ബന്ധു അശോക് കുമാര്‍ രംഗത്തുവന്നു. സുനന്ദയുടേത് സ്വാഭാവിക മരണമല്‌ളെന്നും ആസൂത്രിതമാണെന്നും പേടി കാരണമാണ് സുനന്ദയുടെ ആദ്യവിവാഹത്തിലെ മകനുള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം പറയാന്‍ മടിക്കുന്നതെന്നും അശോക് കുമാര്‍ പറഞ്ഞു.

Print Friendly, PDF & Email

Related News

Leave a Comment