ഗള്‍ഫ് കറന്‍സികളുടെ മൂല്യം വര്‍ദ്ധിച്ചു; നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ തിരക്ക്

2013-634946414511261338-126ദുബായ്: ഗള്‍ഫ് കറന്‍സിയുടെ മൂല്യം വര്‍ദ്ധിച്ചു. ഇതോടെ നാട്ടിലേക്കു പണമയക്കുന്ന സാധാരണ പ്രവാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.

ഈദ് ദസറ ആഘോഷവേളകളില്‍ തന്നെ ഗള്‍ഫ് കറന്‍സികള്‍ നിലമെച്ചപ്പെടുത്തിയതും സാധാരണ പ്രവാസികള്‍ക്ക് ഗുണകരമായി. ഇതോടൊപ്പം സ്വര്‍ണ്ണ വിലയിലുണ്ടായ കുറവും പ്രവാസികള്‍ പ്രയോജനപ്പെടുത്തി. അന്താരാഷ്ട്ര നാണയ നിധിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഗള്‍ഫ് കറന്‍സികള്‍ ഇനിയും നില മെച്ചപ്പെടുത്താനാണ് സാധ്യത.

ഇന്ത്യന്‍ രൂപയുടെ മൂല്യം കാര്യമായി കുറയാതിരിന്നിട്ടും ഈ നേട്ടം കൈവരിക്കാനായത് ഡോളറുമായുള്ള താരതമ്യത്തിലുണ്ടായ മാറ്റം മൂലമാണെന്നാണ് സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment