Flash News

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ കൂട്ടിയെന്നത് വ്യാജ വാര്‍ത്തയെന്ന് മോട്ടോര്‍ വാഹനവകുപ്പ്

October 12, 2014 , ഷാഹിദ് വൈപ്പി

motorകോഴിക്കോട്: ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ കൂട്ടിയെന്നത് വ്യാജവാര്‍ത്തയെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത്. പിഴത്തുക കൂട്ടിയെന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാജവാര്‍ത്ത പരക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

വിവിധ കുറ്റങ്ങള്‍ക്ക് 1,000 മുതല്‍ 25,000 രൂപ വരെ ഈടാക്കുമെന്നാണ് വാര്‍ത്ത പരക്കുന്നത്. കാര്‍ യാത്രക്കാര്‍ ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ 1,000 രൂപ, ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ 10,000 രൂപ, ഏതെങ്കിലും രേഖകള്‍ ഇല്ലെങ്കില്‍ 5,000 രൂപയും ജപ്തിയും ലൈസന്‍സ് ഇല്ലെങ്കില്‍ 10,000 രൂപയും ജപ്തിയും എന്നിങ്ങനെയാണ് വാര്‍ത്തയില്‍ പറയുന്നത്. മദ്യപിച്ച് വാഹനമോടിച്ചാല്‍ 25,000 രൂപയും ഈടാക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വാര്‍ത്ത.

എല്ലാ രേഖകളുടെയും ഒറിജിനല്‍ കൈവശം വേണമെന്നും മൂന്നുതവണ നിങ്ങളെ ഏതെങ്കിലും കുറ്റത്തിന് പിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും ഭീഷണിയുണ്ട്. പുതിയ നിയമം ഒക്ടോബര്‍ 11 മുതല്‍ നടപ്പാക്കുമെന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം. സോഷ്യല്‍ മീഡിയകള്‍ക്കുപുറമെ ചില മാധ്യമങ്ങളിലും വെബ്‌സൈറ്റുകളിലും വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു.

പോസ്റ്റ് വ്യാജമാണെന്നും എന്നാല്‍ പിഴത്തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചനയുണ്ടെന്നും ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top