Flash News

ആന്ധ്രാ, ഒഡീഷ തീരങ്ങളില്‍ നാശം വിതച്ച് ഹുദ് ഹുദ് ആഞ്ഞടിക്കുന്നു; ഗ്രാമങ്ങൾ കടലെടുത്തു, മരണം മൂന്നായി

October 12, 2014 , ഷാഹിദ് വൈപ്പി

hudhudഭൂവനേശ്വര്‍: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റ് ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ കനത്ത നാശനഷ്ടം വിതച്ചു ആഞ്ഞടിക്കുന്നു. വിശാഖ പട്ടണത്തും വിസാഗിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. വിശാഖപട്ടണത്തും ശ്രീകാകുളത്തുമായി മൂന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ മരം വീണും ഒരാള്‍ വീടു തകര്‍ന്നുമാണ് മരിച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. വിശാഖപട്ടണത്തും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.

കാറ്റിന്റെ ശക്തി അടുത്ത ആറു മണിക്കൂര്‍ കൂടി നിലനില്‍ക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതിനു ശേഷം വേഗത പകുതിയായി കുറയും. എന്നാല്‍ ബുനാഴ്ച വരെ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

മണിക്കൂറില്‍ 195 – 205 കിമീ വേഗതയിലുള്ള കാറ്റില്‍ മരങ്ങള്‍ പിഴുതെറിയപ്പെട്ടു, വൈദ്യുത തൂണുകള്‍ തകര്‍ന്നു, കെട്ടിടങ്ങള്‍, മൊബൈല്‍ ടവറുകള്‍ തുടങ്ങിയവ തകര്‍ന്നു. ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ ആന്ധ്രയിലെ രണ്ടു തീരദേശ ഗ്രാമങ്ങൾ കടലെടുത്തു. കൊടുങ്കാറ്റിന്റെ ശക്തിയിൽ കടലിൽ 30 മുതൽ 45 അടി വരെ തിരമാലകൾ ഉയർന്നു.

ശക്തമായ കാറ്റ് ഇന്നു രാവിലെ 11.30നു വിശാഖപട്ടണത്ത് എത്തുമെന്നാണു കാലാവസ്ഥാ നിരീക്ഷകരുടെ നിഗമനം. എന്നാല്‍ ഒരു മണിക്കൂര്‍ മുമ്പ് എത്തുകയായിരുന്നു. ഇതേസമയം, കാറ്റിന്റെ പരമാവധി വേഗം 212 കിലോമീറ്ററിലെത്തുമെന്നും കരയിലേക്കു കയറുമ്പോള്‍ 200 കിലോമീറ്ററിലേറെ വേഗമുണ്ടാകുമെന്നുമാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രവചനം.

രക്ഷാപ്രവർത്തനത്തിന് വന്‍തോതിലുള്ള മുന്നൊരുക്കങ്ങളാണു നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലുമായി മൊത്തം ഏഴരലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ദിവസങ്ങള്‍ക്കു മുന്‍പു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചുഴലിക്കാറ്റ് ഇന്ന് രാവിലെ വിശാഖപട്ടണത്ത് എത്തുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top