Flash News

വിശുദ്ധ യുദാശ്ശീഹായുടെ തിരുനാളും, തിരുശേഷിപ്പ്‌ വണക്കവും ഒക്‌ടോബര്‍ 25 മുതല്‍ നവംബര്‍ 2 വരെ ന്യൂജേഴ്‌സിയില്‍

October 13, 2014 , സെബാസ്റ്റ്യന്‍ ആന്റണി

St.Judeന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ്‌ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്  ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ യൂദാ തദേവൂസ്‌ ശ്ശീഹായുടെ നൊവേനയും, തിരുശേഷിപ്പ്‌ വണക്കവും, തിരുനാളും ഒക്‌ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ടുവരെ ഭക്ത്യാദരപൂര്‍വ്വം നടത്തുന്നതാണെന്ന്‌ ഫൊറോനാ വികാരി ഫാ. തോമസ്‌ കടുകപ്പിള്ളി അറിയിച്ചു.

ആഘോഷമായ ദിവ്യബലിയും, നൊവേനയും, തിരുശേഷിപ്പ്‌ വണക്കവും എല്ലാദിവസവും വൈകിട്ട്‌ 7.30 മുതല്‍ നടക്കും. പ്രധാന തിരുനാള്‍ നവംബര്‍ രണ്ടാം തീയതി ഞായറാഴ്‌ച രാവിലെ നടക്കുന്നതാണ്‌. 2013 ഒക്‌ടോബര്‍ 17-നാണ്‌ വിശുദ്ധന്റെ തിരുശേഷിപ്പ്‌ പ്രതിഷ്‌ഠാ ചടങ്ങുകള്‍ നടന്നത്‌.

ഓസ്‌ട്രേലിയയിലെ വിയന്നയില്‍ നിന്ന്‌ ഫാ. എബി പുതുമനയുടെ നേതൃത്വത്തില്‍ വിയന്ന ആര്‍ച്ച്‌ ബിഷപ്പ്‌ ക്രിസ്‌റ്റോഫ് ഷോണ്‍ ബോണിന്റെ സാക്ഷ്യപത്രത്തോടുകൂടി സോമര്‍സെറ്റിലെ സെന്റ്‌ തോമസ്‌ ഫൊറോനാ ദേവാലയത്തില്‍ കൊണ്ടുവന്ന വിശുദ്ധന്റെ തിരുശേഷിപ്പ്‌ ഫൊറോനാ വികാരി ഫാ. തോമസ്‌ കടുകപ്പിള്ളി ഏറ്റുവാങ്ങുകയും, ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പരസ്യ വണക്കത്തിനായി ദേവാലയത്തില്‍ പ്രതിഷ്‌ഠിക്കുകയും ചെയ്‌തു.

നാളിതുവരെ അനേകായിരങ്ങള്‍ വിശുദ്ധന്റെ തിരുശേഷിപ്പ്‌ വണങ്ങുകയും, പ്രത്യേക പ്രാര്‍ത്ഥനയിലൂടെ അനേകായിരങ്ങള്‍ക്ക്‌ രോഗശാന്തിയും മറ്റ്‌ അനുഗ്രഹങ്ങളും ലഭിച്ചതായി വികാരിയച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു.

മിശിഹായുടെ വിശ്വസ്‌ത ദാസനും അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനുമായ വി. യുദാശ്ശീഹായുടെ തിരുശേഷിപ്പ്‌ വണങ്ങുന്നതിനും, 25 മുതല്‍ രണ്ടാം തീയതി വരെ നടക്കുന്ന വിശുദ്ധന്റെ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാ ഇടവകാംഗങ്ങളേയും മറ്റ്‌ തീര്‍ത്ഥാടകരേയും സ്‌നേഹത്തോടെ ക്ഷണിക്കുന്നതായി വികാരിയച്ചനും ട്രസ്റ്റിമാരും അറിയിച്ചു.

തിരുനാളിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സംഘടനകള്‍ പ്രവര്‍ത്തിച്ചുവരുന്നതായി മുഖ്യസംഘാടകരായ ജോജോ ചിറയില്‍, ജയിംസ്‌ പുതുമന എന്നിവര്‍ അറിയിച്ചു.

നിയോഗങ്ങള്‍ സമര്‍പ്പിക്കുന്നതിനും മറ്റ്‌ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: തോമസ്‌ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709, ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708, ജോജോ ചിറയില്‍ (കോ-ഓര്‍ഡിനേറ്റര്‍) 212 810 1093, ജയിംസ്‌ പുതുമന (കോ-ഓര്‍ഡിനേറ്റര്‍) 732 216 4783.

വെബ്‌: stthomassyronj.org
tinyurl.com/stjudethirunal2014


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top