കഥക് നൃത്ത വിസ്മയം മനീഷാ ഗുല്യാനി എന്‍ ബി എ സെന്ററില്‍

IMG_0304

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ മാസം തോറും നടന്നു വരുന്ന ഭജനയോടൊപ്പം സരസ്വതീ പൂജയും നവരാത്രിയും ഒക്ടോബര്‍ മാസം 11 ശനിയാഴ്ച ആഘോഷിച്ചു. ഭക്തിനിര്‍ഭരമായ ഭജന സ്‌പോണ്‍സര്‍ ചെയ്തത് എന്‍.ബി.എയുടെ വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു. ഭജന കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ നായര്‍ ഭജന നയിച്ചു.

തുടര്‍ന്ന് ജയ്‌പൂരില്‍ നിന്നുള്ള വിശ്വപ്രശസ്ത കഥക് നര്‍ത്തകിയും നൃത്താധ്യാപികയുമായ ശ്രീമതി മനീഷാ ഗുല്യാനിയുടെ മനം മയക്കുന്ന കഥക് നൃത്തം നടക്കുകയുണ്ടായി. വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ രാജേശ്വരി രാജഗോപാല്‍ നര്‍ത്തകിയെ സദസ്സിനു പരിചയപ്പെടുത്തി.

നൃത്തം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കഥക് നൃത്തത്തെ കൂടുതല്‍ വിശദമായി മനസ്സിലാക്കാന്‍ മനീഷാ ഗുല്യാനിയുടെ നൃത്തത്തില്‍ നിന്നും അവരുടെ പ്രഭാഷണത്തില്‍ നിന്നും ഉപകരിച്ചു എന്ന് പ്രസിഡന്റ് രഘുവരന്‍ നായര്‍ തന്റെ നന്ദിപ്രകടനത്തില്‍ പ്രസ്താവിച്ചു.

IMG_0298

Print Friendly, PDF & Email

Leave a Comment