തേക്കിന്‍കാട്ടില്‍ ബൈക്ക് അഭ്യാസം, വാഹനറാലി

bike raceതൃശൂര്‍: തേക്കിന്‍കാട് മൈതാനത്ത് നടക്കുന്ന വാഹനാഭ്യാസം ആയിരങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. വ്യാഴാഴ്ച നടന്ന ബൈക്ക് അഭ്യാസം ശ്വാസമടക്കിപ്പിടിച്ചാണ് ജനങ്ങള്‍ കണ്ടത്. ബൈക്ക് സ്റ്റണ്ട് എന്ന സാഹസിക ഇനമാണ് യുവാക്കള്‍ അവതരിപ്പിച്ചത്. ബൈക്കില്‍ നിന്നും കിടന്നും ചാടിമറിഞ്ഞുമെല്ലാം സാഹസികമായി ഓടിക്കുന്ന വിദ്യ കണ്ട് കാണികളുടെ നെഞ്ചിടിച്ചു.

കോഴിക്കോട്ടുകാരായ ടീം ഒൗട്ട്ലോസിലെ അഞ്ച് യുവക്കളാണ് തേക്കിന്‍കാടിനെ വിറപ്പിച്ചത്. ഒറ്റചക്രത്തില്‍ കുത്തിയുയര്‍ത്തിയും, കുത്തിചാടിച്ചും പമ്പരംപോലെ വട്ടംകറക്കിയും തലങ്ങും വിലങ്ങും വേഗത്തില്‍ പാഞ്ഞുമാണ് ബൈക്ക് സ്റ്റന്‍ഡ് ആവേശക്കാഴ്ച്ചയാക്കിയത്. പുനര്‍നിര്‍മിച്ചെടുത്ത ബജാജ് ബൈക്കുകളാണ് ബൈക്ക് സ്റ്റന്‍ഡിന് ഉപയോഗിച്ചത്.

bike race2

bike race3

Print Friendly, PDF & Email

Related News

Leave a Comment