Flash News

ജയലളിതയ്ക്ക് ഇരട്ടിമധുരം; സുപ്രീം കോടതി ജാമ്യം അനുവദിച്ചു

October 17, 2014 , സ്വന്തം ലേഖകന്‍

jaya3ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും എഡിംഎംകെ നേതാവുമായ ജയലളിതയ്ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. നാലു വര്‍ഷം തടവിനും നൂറു കോടി രൂപ പിഴയും വിധിച്ച കര്‍ണാടക കോടതിയുടെ ശിക്ഷ ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. ജയലളിതയക്ക് വേണ്ടി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ഹാജരായി. ജയലളിതയെ കൂടാതെ കൂട്ടാളികളായ ശശികല, ഇളവരശന്‍, സുധാകരന്‍ എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു.

ജയലളിതയുടെ ഹര്‍ജിയില്‍ മൂന്നുമാസത്തിനകം തീര്‍പ്പുകല്‍പ്പിക്കണമെന്ന് കര്‍ണ്ണാടക ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. വിചാരണക്കോടതിയുടെ ശിക്ഷാ വിധിക്കെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ തീരുമാനമുണ്ടാകുന്നത് വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. രണ്ടു പേരുടെ ആള്‍ജാമ്യവും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്റ്റോബര്‍ 18നകം കേസിന്‍റെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും ഇതില്‍ വീഴ്ച വന്നാല്‍ ജാമ്യം റദ്ധാക്കുമെന്നും കോടതി ഉത്തരവിലുണ്ട്.

പ്രായവും, ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണെമെന്നാണ് ജയലളിതയുടെ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ കോടതിയില്‍ വാദിച്ചത്. രക്ത സമ്മര്‍ദം അടക്കമുള്ള വലിയ ആരോഗ്യ പ്രശ്നങ്ങളാണ് അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

ജയലളിതയുടെ പാര്‍ട്ടിയായ അണ്ണാ ഡി.എം.കെയുടെ 43ാം പിറന്നാള്‍ ദിനത്തില്‍ തന്നെ ജയലളിതയ്ക്ക് ജാമ്യം ലഭിച്ചത് അനുയായികള്‍ക്ക് ഇരട്ടിമധുരമായി.

കഴിഞ്ഞ സെപ്റ്റംബര്‍ 27നാണ് കര്‍ണാടക പ്രത്യേക കോടതി ജയയ്ക്കും കൂട്ടാളികള്‍ക്കും നാലു വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്. അന്നു മുതല്‍ കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു ജയലളിത. ജയലളിത ജയിലിലായതോടെ അവരുടെ മണ്ഡലമായ ശ്രീരംഗത്ത് ആറുമാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോടതിയുടേത് മനുഷ്യത്വപരമായ നടപടിയല്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top