Flash News

അടിവസ്ത്രത്തില്‍ ദൈവങ്ങള്‍; ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ആമസോണ്‍ ലെഗിംഗ്സ് പിന്‍‌വലിച്ചു

October 17, 2014 , ഷാഹിദ് വൈപ്പി

l

ന്യൂയോര്‍ക്ക്: പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയായ ആമസോണില്‍ വില്‍പ്പനയ്ക്കു വെച്ച ലെഗിംഗ്‌സില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ചതിനെതിരെ അമേരിക്കയിലെ പ്രമുഖ ഹിന്ദു സംഘടനകള്‍ രംഗത്തു വന്നു. യിസാം എന്ന ബ്രാന്‍ഡ് ആണ് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുമായി ലെഗിംഗ്‌സും യോഗ പാന്റും പുറത്തിറക്കിയത്. ഗണപതി, ശിവന്‍, ബ്രഹ്മാവ്‌, വിഷ്ണു, മുരുകന്‍, ഹനുമാന്‍, രാമന്‍, രാധ-കൃഷ്ണ, കാളി തുടങ്ങിയ ചിത്രങ്ങള്‍ പതിച്ച വസ്ത്രങ്ങള്‍ ആണ് ആമസോണ്‍ വില്പനയ്ക്ക് എത്തിച്ചത്. 48 മുതല്‍ 52 ഡോളര്‍ (ഏകദേശം 3000 രൂപ) വരെയായിരുന്നു ഇതിന്റെ വില.

സംഭവം വാര്‍ത്തയായതോടെ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാരികളായ ആമസോണ്‍ 24 മണിക്കൂറിനകം ലെഗിംഗ്സ് പിന്‍വലിച്ചു. ഹിന്ദു സമൂഹത്തിന്റെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് ലെഗിംഗ്സ് വില്പന അവസാനിപ്പിക്കാന്‍ ആമസോണ്‍ തീരുമാനിച്ചത്‌. മതവികാരണം വ്രണപ്പെടുത്തിയതിൽ ആമസോൺ മാപ്പുചോദിക്കുകയും ചെയ്തു.

വിവാദ ലെഗിംഗ്സിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരിന്നു. യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുവിസത്തിന്റെ അധ്യക്ഷനായ രജന്‍ സെദ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കുറിപ്പില്‍ ആമസോണിനെതിരെയും വസ്ത്രം പുറത്തിറക്കിയ കമ്പനിക്കെതിരെയും ആഞ്ഞടിച്ചു.

ഹിന്ദുക്കള്‍ ക്ഷേത്രങ്ങളിലും പൂജാമുറിയിലുമാണ് ദൈവങ്ങളെ ബഹുമാനത്തോടെ ആരാധിക്കുന്നത്. കാലിലും ജനനേന്ദ്രയത്തിലും അരക്കെട്ടിലുമൊക്കെ കച്ചവട താത്പര്യത്തോടുകൂടി ദൈവങ്ങളെ ചിത്രീകരിച്ചത് അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഹിന്ദു മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് സംഭവമെന്ന് രജന്‍ സെദ് പറഞ്ഞു.

നേരത്തെ ചെരുപ്പുകളിലും മറ്റും ദൈവങ്ങളുടെ ചിത്രം പ്രിന്റ് ചെയ്തതും ഏറെ വിവാദമായിരുന്നു.

xlegings2.pagespeed.ic.UrxnzoB588-vgKGE

ll


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top