Flash News

50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച വീട്ടുജോലിക്കാരി അറസ്റ്റില്‍

October 18, 2014 , സ്വന്തം ലേഖകന്‍

arrestedകൊച്ചി: വീടുകളില്‍നിന്ന് 50 പവനോളം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരി തൃപ്പൂണിത്തുറ സ്വദേശിനി ഹേമ (39) പിടിയിലായി. വിതുല ചെറിയാന്‍ എന്ന സ്ത്രീയുടെ പരാതിയിന്‍മേല്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിലാണ് 35 പവനോളം സ്വര്‍ണം ഇവര്‍ മോഷ്ടിച്ചതായി തെളിഞ്ഞത്. പരാതിക്കാരിയായ വിതുലയുടെ സഹോദരിയുടെ വിവാഹാവശ്യത്തിനായി അലമാരയില്‍ കരുതിയ 15 പവന്‍ സ്വര്‍ണാഭരണങ്ങളാണ് ഹേമ മോഷ്ടിച്ചത്. മോഷണം കഴിഞ്ഞ ശേഷം അമ്മ മരിച്ചുവെന്ന് പറഞ്ഞ് ഹേമ ജോലി ഉപേക്ഷിച്ചുപോയി. അന്വേഷണത്തില്‍ ഹേമയുടെ അമ്മ മരിച്ചിട്ടില്ലെന്ന് തെളിഞ്ഞു.

ഹേമയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്ഥിരമായി ബന്ധപ്പെടുന്ന പനമ്പിള്ളി നഗറില്‍ ആര്‍.ഡി.എസ് അപാര്‍ട്ടുമെന്‍റില്‍ താമസിക്കുന്ന മൈമൂന, മത്തേര്‍ ഓര്‍ക്കാഡ് ഫ്ളാറ്റില്‍ താമസിക്കുന്ന പ്രതിഭ എന്നിവരെ പൊലീസ് ബന്ധപ്പെട്ടിരുന്നു. ഈ വീടുകളിലും ജോലിക്കുനിന്ന ഹേമ മൈമൂനയുടെ ഫ്ളാറ്റില്‍ നിന്നും അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 പവന്‍ ആഭരണങ്ങളും പ്രതിഭയുടെ ഫ്ളാറ്റിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 20 പവന്‍ ആഭരണങ്ങളും മോഷ്ടിച്ചതായി വ്യക്തമായി. എന്നാല്‍, ഇവര്‍ രണ്ടുപേരും പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ പ്രതിയെ വീട്ടില്‍നിന്ന് സൗത് എസ്.ഐ ഗോപകുമാറിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മോഷണ മുതല്‍ വിറ്റ് കിട്ടിയ പണം ഉപയോഗിച്ചുവാങ്ങിയ 110 താറാവുകളെയും അഞ്ച് ആടുകളെയും പൊലീസ് കണ്ടുകെട്ടിയിട്ടുണ്ട്. ഇവ പിന്നീട് ലേലത്തില്‍ വില്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. ഹേമ വിറ്റ മുഴുവന്‍ സ്വര്‍ണാഭരണങ്ങളും പെന്‍റാമേനകയിലെ ഒരു ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു.

ഹേമയെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഇവരുടെ വീട്ടില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്ത്ര ശേഖരം കണ്ടത്തെി. വാഷിങ് മെഷീന്‍ മുതല്‍ മൈക്രോ വേവ് ഓവന്‍വരെ ഹേമയുടെ ശേഖരത്തിലുണ്ട്. കമ്പ്യൂട്ടറുകള്‍, ഫ്രിഡ്ജ്, എല്‍.ഇ.ഡി ടി.വികള്‍, സോഫ കം ബെഡുകള്‍ എന്നിവയും വിലപിടിച്ച ആഭരണ ശേഖരവും ആധുനിക ആന്‍ഡ്രോയിഡ് ഫോണുകളും പൊലീസ് കണ്ടെടുത്തു. വില പിടിച്ച ഹെയര്‍ ഓയിലുകള്‍, മേക്കപ്പ് സാധനങ്ങള്‍ എന്നിവയും വീട്ടിലുണ്ടായിരുന്നു. വാച്ചുകളുടെയും ചെരുപ്പുകളുടെയും ബാഗുകളുടെയും ഒരു വലിയ ശേഖരവുമുണ്ടായിരുന്നു. വീട്ടുജോലി മാത്രം ചെയ്യുന്ന ഹേമക്കും കൂലിപ്പണിക്കാരനായ ഭര്‍ത്താവിനും മറ്റുവരുമാനങ്ങള്‍ ഒന്നും ഇല്ല. റെയില്‍വേ പുറമ്പോക്കിലാണ് താമസം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top