Flash News

സി.പി.ഐയിലെ പേയ്മെന്‍റ് സീറ്റ് ആരോപണം ഐ.ജി അന്വേഷിക്കും

October 21, 2014 , സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സി.പി.ഐയിലെ പേയ്മെന്‍റ് സീറ്റ് ആരോപണം അന്വേഷിക്കാന്‍ ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഐ.ജി സുരേഷ്രാജ് പുരോഹിതിനാണ് അന്വേഷണച്ചുമതല. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, സി.പി.ഐ നാഷനല്‍ എക്സിക്യൂട്ടിവ് അംഗം സി.ദിവാകരന്‍, സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം പി. രാമചന്ദ്രന്‍നായര്‍, സ്ഥാനാര്‍ഥി ബെനറ്റ് എബ്രഹാം എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.

സി.പി.ഐ സംസ്ഥാനകമ്മിറ്റി നിയോഗിച്ച കമീഷന്‍െറ റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയില്‍ നിന്ന് കൈപ്പറ്റി പരിശോധിക്കാന്‍ ഐ.ജിക്ക് അധികാരമുണ്ടാകും. രേഖകള്‍ നല്‍കാന്‍ നേതൃത്വം തയാറായില്ലങ്കില്‍ പിടിച്ചെടുക്കാനും പാര്‍ട്ടി ഓഫിസ് പരിശോധിക്കാനുള്ള അനുമതിയും ലോകായുക്ത നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം പാര്‍ലമെന്‍റ് സീറ്റില്‍ മത്സരിപ്പിക്കുന്നതിനായി ബെനറ്റ് ഏബ്രഹാമില്‍ നിന്ന് പണംവാങ്ങി സി.പി.ഐ സീറ്റ് വിറ്റുവെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ഡിസംബര്‍ 24ന് കേസ് പരിഗണിക്കുംമുമ്പ് റിപ്പോര്‍ട്ട് നല്‍കാനും ലോകായുക്ത ഉത്തരവിട്ടു. ഹരജിയില്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയ വെഞ്ഞാറമൂട് ശശിയെ കൂടാതെ ആരോപണത്തിന്‍െറ നിജസ്ഥിതി സംബന്ധിച്ച് തെളിവുനല്‍കാന്‍ പ്രാപ്തരായ മറ്റ് വ്യക്തികളില്‍ നിന്നുകൂടി തെളിവെടുക്കണമെന്ന് ലോകായുക്ത നിര്‍ദേശിച്ചിട്ടുണ്ട്. സി.പി.ഐ നേതാക്കളായ ബിനോയ് വിശ്വം, കെ.പി. രാജേന്ദ്രന്‍ എന്നിവരുടെയും തെളിവെടുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top