Flash News

ശബ്ദം (കവിത) ജോണ്‍ ഇളമത

October 21, 2014 , ജോണ്‍ ഇളമത

sabdam Title

getNewsImages (1)കേള്‍ക്കാത്ത ശബ്ദമാണ് ഞാന്‍
ഒരിക്കലും ശബ്ദമാണു ഞാന്‍!
എത്രയോ കേട്ടു ഈ ദുരൂഹ ശബ്ദം
എന്തിനു വേണ്ടിയീ ശബ്ദം!

ശബ്ദങ്ങള്‍ ലയിക്കുന്നു,
ശബ്ദങ്ങളില്‍, അപശബ്ദങ്ങളായ്
അലിഖിതമാം ഓര്‍മ്മക്കുറിപ്പുകളായ്
വീണ്ടും, വെറും മാത്രയായ്, വീണ്ടും!

എന്തിനു തന്നു വീണ്ടും ഈ ശബ്ദം
മണ്ണിനെ പുണ്ണാക്കാനോ!
എടുക്കൂ എന്നില്‍ നിന്നീ ശബ്ദം
ശബ്ദമില്ലാത്തവരുടെ ശബ്ദം!

വീണ്ടും ഞാന്‍ ശബ്ദിക്കട്ടെ!
വീണ്ടെടുപ്പിന്‍ ശബ്ദം വീണ്ടും
നിശ്ശബ്ദമീ ശബ്ദം, അപശബ്ദം!
ഒരു തന്‍‌മാത്രയീ ശബ്ദം

ഒരിക്കല്‍ നില്‍ക്കുമീ ശബ്ദം
അജ്ഞാതമീ ശബ്ദം
ഈ ശബ്ദത്തില്‍ നിന്ന്
ഉതിരുന്നു എത്രയോ ശബ്ദങ്ങള്‍!

ഇന്നും അജ്ഞാതമീ ശബ്ദങ്ങള്‍
എന്നില്‍ വസിക്കും ഈശ്വരന്റെ
ഈ ശബ്ദം! മിഥ്യയാമീ ശബ്ദം.
ഞാനാണ് കാലവും, സമസ്യയും!


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top