ട്രെയിന്‍ യാത്രക്കാരെ മയക്കി കവര്‍ച്ച

train robbery

മുളങ്കുന്നത്തുകാവ്: അന്യ സംസ്ഥാനക്കാരായ യുവാക്കളെ ട്രെയിനില്‍ മയക്കി കവര്‍ച്ച നടത്തി. അബോധാവസ്ഥയിലായ യുവാക്കളെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ ഫറാകാന്‍ഖാന്‍ (22), വാസിം ഹുസൈന്‍ ഖാന്‍ (24) എന്നിവരെയാണ് അജ്ഞാതര്‍ മയക്കി കവര്‍ച്ച നടത്തിയത്.

മംഗള എക്സ്പ്രസില്‍ എസ്-8 കമ്പാര്‍ട്ട്മെന്‍റില്‍ ഉത്തര്‍പ്രദേശിലെ മത്തുരയില്‍നിന്നും കുറ്റിപ്പുറത്തേക്ക് ടിക്കറ്റെടുത്തവരാണ് ഇവര്‍. യാത്രക്കിടയില്‍ മഡ്ഗാവില്‍നിന്ന് രാത്രി പത്തരയോടെ അപരിചിതരില്‍നിന്ന് ഇവര്‍ പാല്‍ വാങ്ങി കഴിച്ചിരുന്നുവത്രേ. പിന്നീട് മയങ്ങിപ്പോയതായാണ് പറയുന്നത്. കുറ്റിപ്പുറത്തത്തെി സഹയാത്രക്കാരായ സ്ത്രീകള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് അബോധാവസ്ഥയിലാണെന്ന് മനസ്സിലായത്. ഉടന്‍ റെയില്‍വേ പൊലീസില്‍ ബന്ധപ്പെട്ടു. എടപ്പാളിലെ അലുമിനിയം കമ്പനിയിലെ തൊഴിലാളികളാണിവര്‍. ഇവരില്‍ നിന്ന് ഏഴായിരം രൂപയും വിലപിടിച്ച സാധനങ്ങളടങ്ങിയ ബാഗുകളും നഷ്ടപ്പെട്ടിട്ടുണ്ട്.

Print Friendly, PDF & Email

Related News

Leave a Comment