Flash News
ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****    ഡാളസ് കൗണ്ടിയില്‍ 42 കോവിഡ്-19 മരണം കൂടി   ****   

സിമി ജസ്റ്റോ ജോസഫിന് ഡോക്ടറേറ്റ്

October 23, 2014 , ജോയിച്ചന്‍ പുതുക്കുളം

image (2)ഷിക്കാഗോ: സിമി ജസ്റ്റോ ജോസഫിന് ഷിക്കാഗോയിലെ ലയോള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നേഴ്‌സിംഗില്‍ ഡോക്ടറേറ്റ് ബിരുദം ലഭിച്ചു. ഷിക്കാഗോയിലെ ലയോള യൂണിവേഴ്‌സിറ്റിയിലും, Joint Commission on Accreditation of Healthcare Organizations(JACHO)-യിലുമാണ് ഡോക്ടറേറ്റിന് ആസ്പദമായ ട്രെയിനിംഗ് പൂര്‍ത്തിയാക്കിയത്. അമേരിക്കയില്‍ ആദ്യമായാണ് അഡ്വാന്‍സ്ഡ് പ്രാക്ടീസ് നേഴ്‌സിന് (APN) വേണ്ടി ഒരു എ.പി.എന്‍ തന്നെയായ ഡോ. സിമി അവരുടെ പ്രാക്ടീസിന്റെ ഉന്നമനത്തിനുവേണ്ടി ഈ പഠനം നടത്തിയത്. ഇവിടെ പൊതുവെ ഡോക്‌ടേഴ്‌സും, എ.പി.എന്നും കൂടുതല്‍ പ്രധാന്യം നല്‍കാത്ത ഒരു വിഷയമാണ് റിസേര്‍ച്ചിനുവേണ്ടി ഉപയോഗിച്ച പഠന വിഷയം. “Preventive Services among Immunocompromised ‘ ഈ വിഭാഗത്തിലുള്ള രോഗികള്‍ക്ക് അണബാധയും അനുബന്ധമായി കാന്‍സറും കൂടി വരുന്നതായാണ് കാണുന്നത്. ഡോ. സിമിയുടെ റിസേര്‍ച്ച് പ്രോട്ടോകോള്‍ പ്രകാരം ഈ രോഗികളിലുള്ള അണുബാധയും കാന്‍സറും തുടക്കംമുതല്‍ തടയേണ്ടതായുണ്ട്. ഈ പ്രോട്ടോകോള്‍ ഇപ്പോള്‍ Illinois Society of Advanced Practice Nurses(ISAPN)-ലും, GI Solutions of Illinois-ലും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

2008-ല്‍ ഷിക്കാഗോ നോര്‍ത്ത് പാര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റേഴ്‌സി ബിരുദം നേടിയതിനുശേഷം സിമി ഷിക്കാഗോയില്‍ തന്നെയുള്ള Presence Resurrection Medical Center -ലെ ഗ്യാസ്‌ട്രോഎന്റോളജി വിഭാഗത്തില്‍ ജോലി ചെയ്യുന്നു. ഈ ആറുവര്‍ഷത്തിനിടയില്‍ തന്നെ ജി.ഐ സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തില്‍ Evidence-based ചികിത്സാ രീതി നടപ്പിലാക്കിക്കൊണ്ട് ഈ സ്ഥാപനത്തെ ഷിക്കാഗോയിലെ തന്നെ പേരെടുത്ത ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗമാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഡോക്ടറേറ്റ് ബിരുദം നേടിയതിനുശേഷം ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ആന്‍ഡ് ക്ലിനിക്കല്‍ സര്‍വീസ് സ്ഥാനത്തിരുന്നുകൊണ്ട് Inflammatory Bowel Disease രോഗികളുടെ സൗഖ്യത്തിനുവേണ്ടി പഠനവും ക്ലിനിക്കും നടത്തിവരുന്നു.

ഷിക്കാഗോയിലുള്ള Presence Resurrection Medical Center-ലും Advocate Illinois Masonic Medical Center-ലുമുള്ള നേഴ്‌സുമാരുടെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ സിമിയുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. ഡോ. സിമിയുടെ റിസര്‍ച്ച് സ്റ്റഡി അവതരിപ്പിക്കുവാന്‍ അടുത്തുതന്നെ ഇന്ത്യയിലെ മണിപ്പാല്‍ യൂണിവേഴ്‌സിറ്റി നടത്തുന്ന ഇന്റര്‍നാഷണല്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ് ഫോര്‍ നേഴ്‌സസിലേക്ക് പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്. ഇപ്പോള്‍ ISAPN Organization- ന്റേയും, SGNA(Society of Gastroenterology Nurses Association) യുടേയും നാഷണല്‍ കോണ്‍ഫറന്‍സുകളില്‍ സിമി ഒരുസജീവ സ്പീക്കറാണ്. ഭാവിയില്‍ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗത്തിലെ ഡയറക്ടര്‍ പദവിയിലിരുന്നുകൊണ്ടുതന്നെ അമേരിക്കയില്‍ രജിസ്‌ട്രേഡ് നേഴ്‌സിന്റേയും അഡ്വാന്‍സ്ഡ് പ്രാക്ടീസ് നേഴ്‌സിന്റേയും അറിവിനും ഉയര്‍ച്ചയ്ക്കുംവേണ്ടി റിസേര്‍ച്ച് ക്ലാസുകളും നടത്തുവാനാണ് താത്പര്യം. ഷിക്കാഗോയിലുള്ള ജസ്റ്റോ മണവാളന്റെ ഭാര്യയാണ് സി­മി.

image (3) image (4)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top