ദുര്‍മന്ത്രവാദം: സ്ത്രീകളെ ഗ്രാമീണര്‍ തല്ലിച്ചതച്ചു

21-black-magicആസാം: ദുര്‍മന്ത്രവാദം നടത്തിയെന്നും അജ്ഞാതരോഗം പരത്തിയെന്നുമാരോപിച്ച് മൂന്നു സ്ത്രീകളെ ഗ്രാമീണര്‍ തല്ലിച്ചതച്ചു. തിന്‍സുകിയ ഗ്രാമത്തിലാണ് 45നും 50നും ഇടയില്‍ പ്രായക്കാരായ മൂന്നു സ്ത്രീകളെ ദുര്‍മന്ത്രവാദികളെന്നാരോപിച്ച് തല്ലിച്ചതച്ചത്.

ഗ്രാമത്തിലെ ഒരു ബാലന് കരള്‍രോഗം വന്നത് ഇവരുടെ ദുര്‍മന്ത്രവാദം കൊണ്ടാണെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ സ്ത്രീകളെ ഒരു വീട്ടില്‍ പൂട്ടിയിട്ട് തല്ലിയത്. ബാലന്‍െറ രോഗം മാറിയില്ലങ്കില്‍ ഇവരെ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി. സ്ത്രീകള്‍ ദുര്‍മന്ത്രവാദികളാണെന്ന് മന്ത്രവാദത്തിലൂടെയാണ് നാട്ടുകാര്‍ കണ്ടത്തെിയത്. പൊലീസ് എത്തി ഇവരെ മോചിപ്പിക്കുകയായിരുന്നു.

ഇതത്തേുടര്‍ന്ന് ഗ്രാമീണര്‍ ദേശീയപാത ഉപരോധിച്ചു. ദേശീയതലത്തിലുള്ള ഒരു കായികതാരത്തെ ദുര്‍മന്ത്രവാദിയെന്നാരോപിച്ച് കഴിഞ്ഞയാഴ്ച നാട്ടുകാര്‍ തല്ലിച്ചതച്ചിരുന്നു. ജാവലിനില്‍ ദേശീയമത്സരങ്ങളില്‍ വിജയിച്ച ദേബജനി ബോറ എന്ന കായികതാരത്തെയാണ് നാട്ടുകാര്‍ മര്‍ദിച്ചത്.

Print Friendly, PDF & Email

Leave a Comment