Flash News

ഇന്ത്യന്‍- അമേരിക്കന്‍ വംശജയെ സ്വീഡന്‍ അംബാസഡറായി ഒബാമ നാമനിര്‍ദ്ദേശം ചെയ്തു

October 25, 2014 , പി. പി. ചെറിയാന്‍

raji2വാഷിംഗ്ടണ്‍: ഒബാമ പ്രസിഡന്‍ഷ്യല്‍ ക്യാമ്പയില്‍ ഫണ്ട് റൈസിങ്ങിന് മുഖ്യ പങ്ക് വഹിച്ച ഇന്ത്യന്‍- അമേരിക്കന്‍ വംശജ അസിത്ത രാജിയെ സ്വീഡനിലെ അമേരിക്കന്‍ അംബാസഡറായി പ്രസിഡന്റ് ബറാക്ക് ഒബാമ നാമനിര്‍ദ്ദേശം ചെയ്തു.

ഇന്ത്യന്‍ അംബാസഡറായി റിച്ചാര്‍ഡ് രാഹുല്‍ വര്‍മ്മയെ ഒബാമ നാമനിര്‍ദ്ദേശം ചെയ്തതിന് തൊട്ടുപുറകിലാണ് അസിത്തായുടെ നിയമനം.

ഒബാമാ ഭരണകൂടത്തില്‍ ഇന്ത്യന്‍ വംശജരായ മുപ്പതോളം പേര്‍ക്ക് ഉയര്‍ന്ന തസ്തികയില്‍ നിയമനം ലഭിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക്, ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ തുടങ്ങിയ സ്ഥലങ്ങളില്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് അസീത്ത സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

ജെ.പി മോര്‍ഗന്‍ വൈസ് പ്രസിഡന്റ്, കൊളംബിയ യൂണിവേഴ്സിറ്റി, ബര്‍ണാഡ് കോളേജ് ട്രസ്റ്റി, കൊളംബിയ ബിസിനസ് സ്കൂള്‍ അഡ്‌വൈസറി ബോര്‍ഡ് അംഗം എന്നീ നിലകളിലും അസീത്ത വിവിധസ്ഥാനങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്.

ബര്‍ണാഡ് കോളേജില്‍ നിന്ന് ബി.എ ബിരുദവും, കൊളംബിയ ബിസിനസ് സ്കൂളില്‍ നിന്ന് എം.ബി.എയും കരസ്ഥമാക്കിയിട്ടുണ്ട്.

സ്വീഡന്‍ അംബാസഡര്‍, ഇന്ത്യന്‍ അംബാസഡര്‍ എന്നീ തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഇന്ത്യന്‍ വംശജരെ ഇന്ത്യന്‍ വംശജരെ പ്രസിഡന്റ് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ടെങ്കിലും സെനറ്റിന്റെ പൂര്‍ണ അംഗീകാരം ലഭിച്ചാല്‍ മാത്രമെ നോമിനേഷന് സാധുത ലഭിക്കുകയുള്ളു.

azitha777

raji4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top