Flash News

ഒക്റ്റോബര്‍ 18-ന് കണ്ടെടുത്ത മൃതദേഹം ഹന്നാ ഗ്രാമിന്റെതെന്ന് പോലീസ് സ്ഥിരീകരണം

October 25, 2014 , പി. പി. ചെറിയാന്‍

Hanna news

വെര്‍ജീനിയ: സെപ്റ്റംബര്‍ 13-ന് കാണാതായ വെര്‍ജീനിയ യൂണിവേഴ്സിറ്റി നഴ്സിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ഹന്നാ ഗ്രാമിന്റെ മൃതദേഹത്തിന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു.

സെപ്റ്റംബര്‍ 13 രാത്രി കൂട്ടുകാരുമൊത്ത് നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുത്ത് താമസ സ്ഥലത്തേക്ക് വരുന്നതിനിടെയാണ് ഹന്ന അപ്രത്യക്ഷമായത്. ആയിരക്കണക്കിന് വളണ്ടിയര്‍മാര്‍ രാത്രിയും പകലും തിരച്ചില്‍ നടത്തിയതിന്റെ ഫലമായി ഒരു മാസത്തിന് ശേഷം ഒക്റ്റോബര്‍ 18ന് ഹന്നായുടെ കാമ്പസില്‍ നിന്നും ഏകദേശം 12 മൈല്‍ ദൂരെയുള്ള ആളൊഴിഞ്ഞ വീട്ടില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

ഹന്നായുടെതാണിതെന്ന് സംശയമുണ്ടായിരുന്നെങ്കിലും വിശദമായ പരിശോധനകള്‍ക്ക് ശേഷം ഒക്റ്റോബര്‍ 24 വെള്ളിയാഴ്ചയാണ് അധികൃതര്‍ ഓട്ടോപ്സി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കണ്ടെടുത്ത ശരീരാവശിഷ്ടങ്ങള്‍ ഹന്നാ ഗ്രാമിന്റെതാണെന്ന് സ്ഥിരീകരിച്ചതായി പോലീസ് ഇന്നലെ നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഹന്നായെ തട്ടിക്കൊണ്ടുപോയ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത വെര്‍ജീനിയ യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സിംഗ് അസ്സിസ്റ്റന്റ് ജെസ്സി മാത്യു (32) 2009-ല്‍ അപ്രത്യക്ഷമായ മോര്‍ഗന്‍ ഹാരിംഗ്ടണ്‍ എന്ന വെര്‍ജീനിയ ടെക് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസ്സിലും അന്വേഷണം നേരിടുകയാണ്.

വെര്‍ജീനിയ യൂണിവേഴ്സിറ്റിയില്‍ നിന്നും ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ 3 വിദ്യാര്‍ത്ഥികളാണ് കാണാതായത്. രണ്ട് പേരുടെ മൃതദേഹം ഇതിനിടെ കണ്ടെടുത്തിരുന്നു. മൂന്ന് കേസ്സുകളിലും പ്രതികളെ പിടികൂടി നിയമത്തിന് മുന്‍പില്‍ എത്തിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ഇനിയെങ്കിലും ഈ കൊലപാതകങ്ങളുടെ ചുരുളുകള്‍ അഴിയുമെന്നാണ് കരുതുന്നത്.

hanna3

hannah-graham-22

hanna4


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top