Flash News

ഇന്ത്യക്കെതിരെ ലണ്ടനില്‍ ബിലാവല്‍ ഭൂട്ടോ സംഘടിപ്പിച്ച റാലി അക്രമാസക്തമായി; ബിലാവല്‍ ഭൂട്ടോയ്ക്ക് നേരെ ചെരുപ്പേറും കുപ്പിയേറും

October 27, 2014 , ഷാഹിദ് വൈപ്പി

B05HRzyCMAE2sZeലണ്ടന്‍: ഇന്ത്യ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ബിലാവല്‍ ഭൂട്ടോ യു.കെയില്‍ സംഘടിപ്പിച്ച റാലി അക്രമാസക്തമായി. റാലിയില്‍ ബിലാവല്‍ പ്രസംഗിക്കവെ അദ്ദേഹത്തിന് നേരെ ആളുകള്‍ കോഴിമുട്ടയും തക്കാളിയും വെള്ളക്കുപ്പികളും വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് ജനക്കൂട്ടം അക്രമാസക്തമായതോടെ പൊലീസ് ഇടപ്പെട്ട് റാലി അവസാനിപ്പിച്ചു.

ലക്ഷക്കണക്കിന് ആളുകളെ പ്രതീക്ഷിച്ച മില്യണ്‍ റാലിയില്‍ കേവലം 2000 ആളുകള്‍ മാത്രമാണ് പങ്കെടുത്തത്. യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് മില്യണ്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ട്രാഫല്‍ഗര്‍ സ്‌ക്വയറില്‍ നിന്നും ഡൗണിങ് സ്ട്രീറ്റിലേക്കാണ് മാര്‍ച്ച് ചെയ്തത്.

റാലിയെ അഭിസംബോധന ചെയ്യാനായി താല്‍ക്കാലിക സ്‌റ്റേജില്‍ കയറിയ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോയെ പ്ലാസ്റ്റിക് കുപ്പികളും ചെരുപ്പുകളും കൊണ്ടുള്ള ഏറാണ് വരവേറ്റത്. ഇതിനു പുറമെ നിലയ്ക്കാത്ത തെറിവിളികളും. ബിലാവല്‍ പ്രസംഗിക്കാനെത്തിയതോടെ റാലിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മറന്ന് ആളുകള്‍ തമ്മിലടിയായി. ബിലാവലിനെ പ്രസംഗിക്കാന്‍ അനുവദിച്ചില്ല.

പാക്കിസ്ഥാന്റെ പതാകയുമായാണ് ആളുകള്‍ റാലിയില്‍ പങ്കെടുത്തത്. ഇവര്‍ തന്നെയാണ് അദ്ദേഹത്തിന് നേരെ ഏറ് നടത്തിയതെന്നും റിപ്പോര്‍ട്ട് ഉണ്ട്. കാശ്മീര്‍ പ്രശ്നം ആഗോള തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ബിലാവല്‍ ഭൂട്ടോയുടെ ശ്രമമാണ് കേവലം 2000 ആളുകളുടെ മുന്നില്‍ പാളിയത്.

ഈ മാര്‍ച്ച് കശ്മീരിനും കശ്മീരികളുടെ ക്ഷേമത്തിനും വേണ്ടിയാണ്. ബിലാവലിന് ഇവിടെ ഒരു കാര്യവുമില്ല എന്നായിരുന്ന രോഷാകുലരായ പ്രതിഷേധക്കാരുടെ ആക്രോശം. പാക്കിസ്ഥാന്റെ പതാകയുമായാണ് ആളുകള്‍ റാലിയില്‍ പങ്കെടുത്തത്

പാക്ക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു റാലി സംഘടിപ്പിച്ചത്. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ആശങ്കയറിയിച്ച് ബ്രീട്ടീഷ് സര്‍ക്കാരിന് ഹര്‍ജി നല്‍കാനും ബിലാവലിന് പദ്ധതിയുണ്ടായിരുന്നു. ഇതുവഴി കശ്മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്ന വിധം പരിഹാരം കാണാനുമായിരുന്നു ബിലാവലിന്റെ കണക്കുകൂട്ടല്‍.

ബാരിസ്തര്‍ സുല്‍ത്താന്‍ മഹമ്മൂദ് ചൗധരിയാണ് മാര്‍ച്ച് നയിച്ചത്. പാക് അധീന കശ്മീരിന്റെ മുന്‍ പ്രധാനമന്ത്രിയെന്നാണ് അദ്ദേഹത്തെ അണികള്‍ വിശേഷിപ്പിക്കുന്നത്. കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണ് എന്നും കശ്മീരിന്റെ ഓരോ ഇഞ്ച് മണ്ണും പാകിസ്ഥാന്‍ തിരിച്ചുപിടിക്കുമെന്നും സെപ്റ്റംബറില്‍ ബിലാവല്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top