Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

വരാന്‍പോകുന്നത് പോരാട്ടത്തിന്‍െറ ദിനങ്ങളെന്ന് വി.എസ്

October 28, 2014 , സ്വന്തം ലേഖകന്‍

25tv_VS_jpg_1341292eആലപ്പുഴ: വരാന്‍ പോകുന്നത് പോരാട്ടത്തിന്‍െറ ദിനങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പുന്നപ്ര – വയലാര്‍ രക്തസാക്ഷി വാരാചരണത്തിന്‍െറ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ പ്രതിരോധ മേഖലയടക്കം വിദേശ കുത്തകകള്‍ക്ക് അടിയറവെക്കുകയാണ്. രാജഭരണവും ദിവാന്‍ഭരണവും ഇല്ലാതായെങ്കിലും സാമ്രാജ്യത്വ, കുത്തക താല്‍പര്യക്കാരുടെ ഭരണം സാധാരണക്കാരനെ ദുരിതത്തിലാക്കുന്നു. ധീരരക്തസാക്ഷികളുടെ സ്മരണകള്‍ ഉള്‍ക്കൊണ്ട് ഇതിനെതിരെ പോരാടാന്‍ ജനം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

മരുന്നിന് വിലവര്‍ധിപ്പിച്ച് സാധാരണക്കാരനെ കേന്ദ്രഭരണം ബുദ്ധിമുട്ടിക്കുമ്പോള്‍ ഖജനാവില്‍ ചില്ലിപൈസ പോലുമില്ലാതെ മൂന്ന് ദശാബ്ദത്തോളം കേരളത്തെ പിന്നിലേക്ക് കൊണ്ടുപോയ ഭരണമാണ് യു.ഡി.എഫ് കേരളത്തില്‍ നടത്തുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പെന്‍ഷന്‍ കൊടുക്കാനും കോണ്‍ട്രാക്ടര്‍മാര്‍ക്ക് പണം നല്‍കാനും കാശില്ലാത്ത ഒരുസര്‍ക്കാര്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലത്തെുന്ന പാവപ്പെട്ട രോഗികള്‍ക്ക് മരുന്നുപോലും നല്‍കാതെ ബുദ്ധിമുട്ടിക്കുകയാണ്. കുടിവെള്ളത്തിനുപോലും കരം വര്‍ധിപ്പിച്ച കേരള സര്‍ക്കാര്‍ അഴിമതിയില്‍ മാത്രമാണ് ശ്രദ്ധചെലുത്തുന്നതെന്നും പരസ്പരവിശ്വാസമില്ലാതെ തമ്മില്‍ തല്ലുന്ന മന്ത്രിമാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സയണിസത്തിന്‍െറ ഇന്ത്യന്‍ പതിപ്പായ ആര്‍.എസ്.എസ് നയിക്കുന്ന കേന്ദ്രത്തിലെ മതാധിഷ്ഠിത ഭരണത്തിനെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കാന്‍ ഇടതുപക്ഷങ്ങളും മതേതര പ്രസ്ഥാനങ്ങളും ഒരുമിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പറഞ്ഞു. ഭാരതം ഇന്നേവരെ കണ്ടതിനേക്കാള്‍ ആപത്കരമായ അവസ്ഥയിലേക്കാണ് രാജ്യത്തെ മോദി സര്‍ക്കാര്‍ കൊണ്ടുപോകുന്നത്. കുഞ്ഞുങ്ങളില്‍ വര്‍ഗീയവിഷം കുത്തിവെക്കാനുള്ള നീക്കത്തിന്‍െറ ഭാഗമായി പാഠപുസ്തകങ്ങള്‍ പോലും പരിഷ്കരിക്കുകയാണ്. മതനിരപേക്ഷതയെ തകര്‍ക്കാനുള്ള ഈ നീക്കത്തിനെതിരെ ശക്തമായ പോരാട്ടം നടത്താന്‍ എല്ലാവരും തയാറാകണം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top