Flash News

കറുത്ത ജൂതരുടെ പള്ളി സംരക്ഷിത സ്മാരകമാക്കുന്നു

October 28, 2014 , സ്വന്തം ലേഖകന്‍

മട്ടാഞ്ചേരി: 400 വര്‍ഷം പഴക്കമുള്ള മരക്കടവിലെ കറുത്ത ജൂതരുടെ പള്ളി പുരാവസ്തു വകുപ്പ് ഏറ്റെടുക്കും. 1341ല്‍ കൊടുങ്ങല്ലൂര്‍ തുറമുഖം അടയുകയും കൊച്ചി തുറമുഖം തുറക്കപ്പെടുകയും ചെയ്തതോടെയാണ് കൊടുങ്ങല്ലൂരില്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ താവളം കൊച്ചിയാക്കി മാറ്റിയത്. ഇത്തരത്തില്‍ വാണിജ്യാവശ്യത്തിന് കൊച്ചിയിലത്തെിയവരാണ് ജൂതവംശജര്‍.

കൊച്ചിയില്‍ രണ്ടുതരം ജൂതര്‍ ഉണ്ടായിരുന്നതായാണ് ചരിത്രം. വെളുത്ത ജൂതര്‍ (പരദേശി ജൂതര്‍), കറുത്ത ജൂതര്‍ (മലബാറി ജൂതര്‍) എന്നിങ്ങനെയായിരുന്നു ഇവര്‍. കറുത്ത ജൂതര്‍ക്ക് പള്ളിക്കുള്ളില്‍ പ്രവേശം നിഷേധിച്ചതോടെയാണ് കറുത്തജൂതന്മാര്‍ ചേര്‍ന്ന് മരക്കടവില്‍ സിനഗോഗ് പണിതത്. ഇരുകൂട്ടര്‍ക്കും വെവ്വേറെ ശ്മശാനങ്ങളും കൊച്ചിയില്‍ ഉണ്ടായിരുന്നു.

1948ല്‍ ഇസ്രായേല്‍ രാഷ്ട്രം രൂപവത്കരിച്ചതോടെ കൊച്ചിയിലെ ജൂതന്മാരില്‍ നല്ലൊരു ഭാഗവും കറുത്ത ജൂതന്മാര്‍ പൂര്‍ണമായും ഇസ്രായേലിലേക്ക് മടങ്ങി. ഇതോടെ കറുത്ത ജൂതന്മാരുടെ പള്ളി അനാഥമായി. കാലങ്ങളോളം പൂട്ടിക്കിടക്കുകയായിരുന്ന പള്ളി പിന്നീട് സ്വകാര്യവ്യക്തികള്‍ കൈവശംവെച്ച് ഗോഡൗണാക്കി മാറ്റി. പള്ളിയിലെ വിലപിടിപ്പുള്ള വസ്തുക്കളും സ്വകാര്യ വ്യക്തികള്‍ കടത്തിക്കൊണ്ടുപോയതായി പറയപ്പെടുന്നു.

കുറച്ചുവര്‍ഷം മുമ്പ് വീണ്ടും പള്ളിക്കെട്ടിടം അടഞ്ഞുകിടന്നു. വില്‍പന സംബന്ധിച്ച തര്‍ക്കം മൂലം മാസങ്ങള്‍ക്കുമുമ്പ് പള്ളി തകര്‍ക്കാനുള്ള ശ്രമങ്ങളും ഉണ്ടായി. ഇതേതുടര്‍ന്ന് പള്ളി ജില്ലാ കലക്ടറുടെ അധികാര പരിധിയില്‍ പൊലീസ് സംരക്ഷണത്തിന് കീഴിലായി.

ജോസഫൈന എന്ന ജൂത സമൂഹത്തില്‍പ്പെട്ടയാള്‍ പള്ളി പുരാവസ്തുവകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top