Flash News

മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസ്സില്‍ ഇന്ത്യന്‍ വംശജന് ജീവപര്യന്തം

October 28, 2014 , പി. പി. ചെറിയാന്‍

Baldio,raminder

മേരിലാന്റ്: മുന്‍ ഭാര്യയെ ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്സില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി. ഭര്‍ത്താവിന് ജീവപര്യന്തം ജയില്‍ശിക്ഷ. ഭാര്യയുടെ ശിക്ഷ പിന്നീട് വിധിക്കും.

മുന്‍ ഭാര്യ 49 വയസ്സുള്ള പ്രീതി ഗാമ്പയെ ഭര്‍ത്താവ് ബാല്‍ഡിയൊ തനേജയും(63), പുതിയ ഭാര്യ 63 വയസ്സുള്ള രമീന്ദര്‍ കൗറും ചേര്‍ന്ന് വെടിവെച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

നാഷ് വില്ല ടൗണില്‍ നിന്നും ജെര്‍മന്‍ ടൗണിലേക്ക് ഡ്രൈവ് ചെയ്ത് അവിടെ വെച്ച് മുന്‍ ഭാര്യ പ്രീതയെ വെടിവെച്ചതിനു ശേഷം ഇരുവരും നാഷ് വില്ലയിലേക്ക് മടങ്ങിയെന്നാണ് പോലീസ് കേസ്. 2013 ഒക്‌ടോബര്‍ 12നാണ് സംഭവം നടന്നത്.

ഒക്‌ടോബര്‍ 15-ന് മോണ്ട് ഗോമറി കൗണ്ടി സര്‍ക്യൂട്ട് കോടതി ഭര്‍ത്താവ് ബാല്‍ഡിയോയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

2002-ല്‍ ഇന്ത്യയില്‍ വെച്ചാണ് ബാല്‍ഡിയ പ്രീതയെ വിവാഹം കഴിച്ചത്. 2010-ല്‍ വിവാഹബന്ധം വേര്‍പിരിഞ്ഞു. മുന്‍ ഗേള്‍ഫ്രണ്ടായിരുന്ന രമീന്ദര്‍ കൗറിനെ ഭാര്യയായി സ്വീകരിച്ചു. തുടര്‍ന്നുണ്ടായ കുടുംബ പ്രശ്‌നങ്ങളാണ് പ്രീതയുടെ വധത്തിലവസാനിച്ചത്.

ഒഹായൊ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ബിരുദം നേടിയിട്ടുള്ള ബാല്‍ഡിയൊ റോക്ക് വില്ലയിലുള്ള ഫാര്‍മസിക്യൂട്ടിക്കല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top