Flash News

നാസയില്‍ ജോലി, 35 ലക്ഷം രൂപ മാസശമ്പളം, ഒടുവില്‍ അരുണ്‍ പറഞ്ഞു എല്ലാം നുണക്കഥ; പറ്റിച്ചത് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വരെ

October 28, 2014 , ഷാഹിദ് വൈപ്പി

nasa3

കൊച്ചി: അരുണ്‍ പി.വിയെ ഓര്‍മയില്ലേ? നാസയില്‍ ജോലി ലഭിക്കാന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതിരുന്ന കോട്ടയം മണിമല സ്വദേശിയായ 28-കാരന്‍. ഒടുവില്‍ അരുണ്‍ കുറ്റസമ്മതം നടത്തി. തന്റെ നാസക്കഥ ഒരു നുണക്കഥയായിരുന്നുവെന്ന്. നാസയില്‍ 35 ലക്ഷം രൂപ ശമ്പളത്തില്‍ ജോലി ലഭിച്ചിട്ടും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കേണ്ട സ്ഥിതി വന്നതിനാല്‍ ജോലി ഉപേക്ഷിച്ചു എന്നായിരുന്നു അരുണിനെപറ്റി പുറത്തുവന്ന വാര്‍ത്ത.

ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഡെക്കാന്‍ ക്രോണിക്കിളിനു നല്‍കിയ അഭിമുഖത്തിലാണ് നാസയില്‍ ജോലി ലഭിച്ചതും, ജോലി ലഭിക്കാന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാഞ്ഞതും എല്ലാം താന്‍ പറഞ്ഞ കളവാണെന്ന് അരുണ്‍ സമ്മതിച്ചത്. എല്ലാം താന്‍ പ്രചരിപ്പിച്ച ശുദ്ധ നുണയായിരുന്നുവെന്ന് അരുണ്‍ പറഞ്ഞു.

നാസയിലെ ജോലിയ്ക്ക് അമേരിക്കന്‍ പൗരത്വം നിര്‍ബന്ധമായതിനാല്‍ അരുണ്‍ ജോലി ഉപേക്ഷിച്ചെന്നും തല്‍ഫലമായി അരുണിനു വേണ്ടി നാസ അമേരിക്കന്‍ പൗരത്വം നിര്‍ബന്ധമാണെന്ന നിബന്ധന മാറ്റിവച്ചെന്നുമാണ് അരുണ്‍ പ്രചരിപ്പിച്ചിരുന്നത്. പ്രശസ്ത ശാസ്ത്രജ്ഞന്‍ ബര്‍ബര ലെസ്‌കോയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും അരുണ്‍ പറഞ്ഞിരുന്നു. ഇതും കള്ളമാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

35 ലക്ഷം രൂപ പ്രതിമാസമുള്ള ജോലി ഉപേക്ഷിച്ച രാജ്യസ്‌നേഹിയായ യുവസാശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്കായിരുന്നു അരുണിനെ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്രശംസിച്ചിരുന്നത്. അരുണിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ നാസ മുട്ടുമടക്കിയ കഥ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിരുന്നു. അരുണിന്റെ ദേശസ്നേഹത്തിന്റെ കഥ ദേശിയ മാധ്യമങ്ങളില്‍ വരെ വന്‍ വാര്‍ത്തയായി.

3

അരുണിന്റെ കള്ളക്കഥ വിശ്വസിച്ച് പറ്റിക്കപ്പെട്ടത് മാധ്യമങ്ങളോ സാധാരണ ജനങ്ങളോ മാത്രമല്ല രാജ്യത്തിന്റെ പ്രധാനമന്ത്രി കൂടിയായിരുന്നു. അരുണിന്റെ നേട്ടം അഭിനന്ദിക്കപ്പെടേണ്ടതാണെന്നു വ്യക്തമാക്കി എല്‍.കെ അദ്വാനിയും രാജ്‌നാഥ് സിംഗും പ്രധാനമന്ത്രി നരേന്ദ്രമോഡിയുമെല്ലാം അരുണിന് അഭിനന്ദനങ്ങളും സ്വീകരണങ്ങളുമായി രംഗത്തെത്തിയിരുന്നു.

ഈ മാസം ആദ്യത്തോടെയാണ് അരുണ്‍ നാസയില്‍ ജോയിന്‍ ചെയ്തു എന്നുള്ള വാര്‍ത്ത പുറത്ത് വന്നിരുന്നത്. ഫേസ്ബുക്കിലൂടെയുള്ള നെറ്റിസണ്‍ പോലീസിന്റെ അന്വേഷണമാണ് സംഭവം കള്ളമാണെന്ന് കണ്ടെത്തിയിരുന്നത്. ഇന്ത്യന്‍ പോലീസിന്റെ ഫേസ്ബുക്ക് സംരംഭമാണ് ‘നെറ്റിസണ്‍ പോലീസ്’.

നാസയില്‍ ജോയിന്‍ ചെയ്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അത് നല്‍കാന്‍ അരുണ്‍ തയ്യാറായിരുന്നില്ല. ‘നാസയുടെ അനുമതിയോടെ മാത്രമേ പ്രതികരിക്കാനാവൂ’ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് പോലീസ് ഉദ്യോഗസ്ഥര്‍ തെളിവുകള്‍ നിരത്തി ചോദ്യംചെയ്യല്‍ ആവര്‍ത്തിച്ചതോടെ അരുണിന് കുറ്റസമ്മതം നടത്തേണ്ടി വരികയായിരുന്നു.

2മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) യില്‍ പ്രശസ്ത ശാസ്ത്രഞ്ജനായ ഡോ. ബാര്‍ബറ ലെസ്കോയുടെ കീഴില്‍ പിഎച്ച്ഡി ചെയ്യുകയാണെന്നാണ് അരുണ്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ജൂലൈ 2013 നും ജൂലൈ 2014 നും ഇടയില്‍ അരുണ്‍ റോയല്‍ യൂണിവേഴ്സിറ്റി ഓഫ് ഭൂട്ടാനില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നുവെന്ന് സര്‍വകലാശാല ഐടിവിഭാഗം മേധാവി ദോര്‍ജി സ്ഥിരീകരിച്ചിട്ടുണ്ട്. താന്‍ അദ്ധ്യാപകന്‍ ആണെന്ന് അരുണും സമ്മതിച്ചിട്ടുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയകളില്‍ അരുണിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍ തന്നെ കള്ളക്കഥയാണോയെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ക്ക് സംശയം തോന്നിയിരുന്നു. അരുണ്‍ പറഞ്ഞിരുന്ന കാര്യങ്ങളിലെ വൈരുധ്യങ്ങള്‍ ശ്രദ്ധിച്ച ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ നെറ്റിസന്‍ പോലീസില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അരുണിന്റെ കള്ളക്കളി പൊളിഞ്ഞത്.

1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top