Flash News

ഭര്‍ത്താവിന്‍െറ സ്വവര്‍ഗരതി ഭാര്യ ഒളിക്യാമറയില്‍ പകര്‍ത്തി

October 29, 2014 , സ്വന്തം ലേഖകന്‍

Gay-Rightsബാംഗളൂരു: മലയാളി ടെക്കിയുടെ സ്വവര്‍ഗാനുരാഗം ഭാര്യ ഒളിക്യാമറയില്‍ പകര്‍ത്തി പൊലീസിന് കൈമാറി. പരാതിയെ തുടര്‍ന്ന് ബംഗളുരു ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന മുപ്പത്തിരണ്ടുകാരനായ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍. കഴിഞ്ഞ നവംബറിലാണ് യുവാവ് ദന്തഡോക്റ്ററായ മുപ്പത്തിയൊന്നുകാരിയെ വിവാഹം ചെയ്തത്. മൈസൂരിലെ ഇന്‍ഫോസിസ് ക്യാംപസിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.

കഴിഞ്ഞ മേയില്‍ യുവാവിന് ബംഗളുരുവിലേക്ക് സ്ഥലംമാറ്റം കിട്ടിയതിനെ തുടര്‍ന്ന് ദമ്പതികള്‍ മല്ലേശ്വരം എന്ന സ്ഥലത്ത് വാടകയ്ക്ക് വീടെടുത്ത് താമസമാരംഭിച്ചു. ആറുമാസത്തോളം ഒരുമിച്ചു കഴിഞ്ഞിട്ടും താനുമായി ശാരീരികമായി ബന്ധപ്പെടാന്‍ യുവാവ് തയാറായില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞു. രണ്ടുപേരും വെവ്വേറെ മുറികളിലായിരുന്നു ഉറങ്ങിയിരുന്നത്.

ഇതിനിടെ യുവാവ് നിത്യേന ലിപ് ഗ്ലോസ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടതാണ് ഭാര്യയ്ക്ക് സംശയത്തിനിട വരുത്തിയത്. ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നു സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍, മേക്കപ്പ് സാധനങ്ങളും കണ്ടെത്തി. ഭര്‍ത്താവ് സ്ത്രൈണ സ്വഭാവത്തോടെ പെരുമാറുന്നതായി തോന്നിയ യുവതി, തന്‍റെ ചോദ്യം ചെയ്യുമ്പോള്‍ ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും മൊഴി നല്‍കി. ലൈംഗികാരോഗ്യ പ്രശ്നമാകാമെന്ന് കരുതി ഡോക്ടറെ കാണാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വഴങ്ങാതിരുന്ന യുവാവ് ഭാര്യ വീട്ടിലുള്ളപ്പോള്‍ അതിരാവിലെ പോയി അര്‍ധരാത്രി മാത്രം തിരിച്ചുവരികയും ഇല്ലാത്ത ദിനങ്ങളില്‍ പുറത്തുപോകാതിരിക്കുകയും ചെയ്തതാണ് സംശയത്തിനിടയാക്കിയത്. അസമയങ്ങളില്‍ പുരുഷന്മാര്‍ വീട്ടില്‍ വന്നുപോകുന്നതായി അയല്‍വീട്ടുകാര്‍ അറിയിച്ചതോടെ വീട്ടിലെ കിടപ്പുമുറിയിലും മറ്റും യുവതി സി.സി.ടി.വി കാമറ ഘടിപ്പിച്ചു. തിരിച്ചത്തെി ക്യാമറ നോക്കിയപ്പോള്‍ ഭര്‍ത്താവും മറ്റു പുരുഷന്മാരും തമ്മിലുള്ള ലൈംഗികകേളികളുടെ അശ്ളീലദൃശ്യങ്ങളാണ് കണ്ടത്.

അങ്ങനെയിരിക്കെ ഭര്‍ത്താവ് അപരിചിതരെ വീട്ടില്‍ കൊണ്ടുവരാറുള്ളതായി അയല്‍വാസികള്‍ പറഞ്ഞതായി യുവതി. ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം സുഹൃത്തുക്കള്‍ വരുന്നത് ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനാണെന്നായിരുന്നു യുവാവിന്‍റെ മറുപടി. ഗത്യന്തരമില്ലാതെ കാര്യങ്ങള്‍ ഭര്‍ത്താവിന്‍റെ ബന്ധുക്കളെ അറിയിച്ചപ്പോള്‍ അവര്‍ തന്നെ കുറ്റപ്പെടുത്തുകയാണുണ്ടായതെന്നും യുവതി പറയുന്നു. തന്‍റെ കഴിവുകേട് കാരണമാണ് പ്രശ്നങ്ങളുണ്ടാകുന്നതെന്നും വിവാഹബന്ധം വേര്‍പെടുത്താനും ആവശ്യപ്പെട്ടു. താനില്ലാത്ത സമയത്ത് പുരുഷന്മാരെ വീട്ടില്‍കൊണ്ടുവരുന്നത് ഭര്‍ത്താവ് തുടര്‍ന്നപ്പോള്‍ ഇരുവരും തമ്മില്‍ വഴക്കിടുന്നതും പതിവായി. ഒടുവില്‍ വീട്ടില്‍ ഒളിക്യാമറ വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തി.

ഹാളിലും ബെഡ്റൂമിലും അടുക്കളയിലുമാണ് പത്തുദിവസത്തോളം വിഡിയോ റെക്കോഡ് ചെയ്തുവയ്ക്കാന്‍ സൗകര്യമുള്ള ക്യാമറകള്‍ സ്ഥാപിച്ചത്. ഇതിനു ശേഷം ഒരാഴ്ചയോളം സ്വന്തം വീട്ടില്‍ പോയി. മടങ്ങി വന്ന ശേഷം റെക്കോഡ് ചെയ്ത വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഭര്‍ത്താവ് മറ്റൊരു പുരുഷനുമായി സ്വവര്‍ഗരതിയിലേര്‍പ്പെടുന്നത് കണ്ടത്. ഉടന്‍ തന്നെ ദൃശ്യങ്ങള്‍ സിഡിയിലാക്കി തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ തെളിവുസഹിതം പരാതി നല്‍കുകയായിരുന്നു.

ഭര്‍ത്താവിന്‍റെ സ്വവര്‍ഗസ്നേഹം നേരത്തെ അറിയാമായിരുന്ന ബന്ധുക്കള്‍ തന്നെ മനഃപൂര്‍വം ചതിക്കുകയും ജീവിതം നശിപ്പിക്കുകയും ചെയ്തതായും പരാതി നല്‍കി. തെളിവ് വാസ്തവമാണെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് സെന്‍ട്രല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ സന്ദീപ് പാട്ടില്‍ പറഞ്ഞു. ഐപിസി 377 വകപ്പ് പ്രകാരമാണ് യുവാവിനെതിരേ കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. 377 വകുപ്പിനെതിരേ സ്വവര്‍ഗനുരാഗികള്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ വകുപ്പില്‍ മാറ്റംവരുത്തേണ്ടത് പാര്‍ലമെന്‍റാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top