Flash News

ഒന്നര വയസ്സുകാരി കീറിക്കളഞ്ഞ ലോട്ടറിക്ക് 65 ലക്ഷത്തിന്‍െറ ഒന്നാം സമ്മാനം

October 29, 2014 , സ്വന്തം ലേഖകന്‍

downloadകൊടുങ്ങല്ലൂര്‍: ഒരു വയസ്സുകാരി കീറിക്കളഞ്ഞ കേരള സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിന് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ. മേത്തല എല്‍തുരുത്ത് കുരിയപറമ്പില്‍ പ്രജോഷ് കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന്‍െറ കിഴക്കേനടയില്‍ വെച്ചാണ് ലോട്ടറി വില്‍പനക്കാരിയായ സ്ത്രീയില്‍നിന്ന് വിന്‍വിന്‍ ലോട്ടറിയുടെ അഞ്ച് ടിക്കറ്റുകള്‍ വാങ്ങിയത്.

വീട്ടിലെത്തിയപ്പോള്‍ ഒരു വയസ്സുള്ള മകള്‍ പോക്കറ്റിലുണ്ടായിരുന്ന ടിക്കറ്റുകള്‍ വലിച്ചെടുത്ത് കീറിക്കളഞ്ഞു. അപ്പോള്‍ സംഭവം കാര്യമാക്കിയില്ലെങ്കിലും പിന്നീടാണ് കീറിപ്പോയത് സമ്മാനാര്‍ഹമായ ടിക്കറ്റാണെന്ന് അറിഞ്ഞത്. നെടുകെയും കുറുകെയും കീറിപ്പറിഞ്ഞ ലോട്ടറി ടിക്കറ്റുകൊണ്ട് സമ്മാനം അവകാശപ്പെടാനാകില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top