ബോസ്റ്റണ്‍: പ്രശസ്ത സംഗീത സംവിധായകന്, ഗാന രചയിതാവ്, ഗായകന് എന്നീ നിലകളീല്‍ ഇന്ത്യയുടെ പ്രശസ്തി ലോകത്തിന്റെ നെറുകയില്‍ എത്തിച്ച എ.ആര് റഹ്മാന് ബെര്‍ക്കലി കോളേജ് ഓഫ് മ്യൂസിക് ഡോക്ടറേറ്റ് ബിരുദം നല്കി ആദരിച്ചു.
ഒക്ടോബര്‍ 24-ന് ബോസ്റ്റണ്‍ സിംഫണി ഹാളില്‍ നടന്ന കണ്‍സര്‍ട്ടില്‍ വച്ചാണ് 2500ല്‍ പരം സംഗീത പ്രേമികളെ സാക്ഷി നിര്‍ത്തി എ.ആര് റഹ്മാന് ഡോക്ടറേറ്റ് ബിരുദം ഏറ്റുവാങ്ങിയത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബെര്‍ക്കലി കോളേജ് ഓഫ് മ്യൂസിക്കില്‍ അറ്റന്‍സ് ചെയ്യുന്നതിനുള്ള അവസരം കോളേജ് അധികൃതര്‍ എ.ആര് റഹ്മാന് വാഗ്ദാനം ചെയ്തിരുന്നു.
ബോസ്റ്റണില്‍ നടത്തിയ സംഗീതക്കച്ചേരിയില്‍ നിന്ന ലഭിച്ച തുക മുഴുവന്‍ ഇന്ത്യയില്‍ നിന്നും ബെര്‍ക്കലി കോളേജില്‍ പഠിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് എ.ആര് റഹ്മാന്റെ പേരില്‍ സ്കോളര്‍ഷിപ്പായി നല്‍കുമെന്ന് വക്താവ് അറിയിച്ചു.
ബെര്‍ക്കലി കോളേജില്‍ നിന്ന് ലഭിച്ച അംഗീകാരം വലിയൊരു വലിയൊരു ബഹുമതിയായി കരുതുന്നുവെന്ന് എ.ആര് റഹ്മാന് പ്രതികരിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news