കോളേജ് ഫ്രൊഫസറായ മാതാവിന്റെ തല അറുത്തുമാറ്റി മകന്‍ ആത്മഹത്യ ചെയ്തു

beheading-long-island

ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റ് കോളേജ് ഫ്രൊഫസര്‍ പട്രീഷ വാര്‍ഡിന്റെ (66) തല അറുത്ത് മാറ്റി 35 വയസ്സുള്ള മകന്‍ ഡെറിക്ക് വാര്‍ഡ് ലോംഗ് ഐലന്റ് റെയില്‍ റോഡ് സ്റ്റേഷന് സമീപം ട്രെയിനിനു മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം ന്യൂയോര്‍ക്ക് പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 21 ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് കൊല നടത്തിയത്. അവിടെ നിന്നും ശരീരം റെയില്‍‌വെ സ്റ്റേഷന് സമീപം കൊണ്ടിടുകയായിരുന്നു. ബോഡിയുടെ സമീപത്ത് നിന്നും അഞ്ച് അടി മാറിയാണ് തല വേര്‍പെട്ട് കിടന്നിരുന്നത്.

വാരിയെല്ലുകള്‍ തകര്‍ന്നും നിരവധി കുത്തുകള്‍ ഏറ്റ മുറിവുകളോടെയാണ് ശരീരം കാണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളൊന്നും ഇതിന് മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലന്നും പോലീസ് പറഞ്ഞു.

മുപ്പത് വര്‍ഷമായി ഫാമിങ്ങ് ഡെയ്ല്‍ സ്റ്റേറ്റ് കോളേജില്‍ അദ്ധ്യാപികയായിരുന്നു കൊല്ലപ്പെട്ട പട്രീഷ. മകന്‍ ഡെറിക് തൊഴില്‍‌രഹിതനും, മാനസിക രോഗിയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment