ജിസാറ്റ് -16 ഡിസംബര്‍ നാലിന് വിക്ഷേപിക്കും

1230-1-pano

ബംഗളൂരു: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് -16 ഡിസംബര്‍ നാലിന് തെക്കന്‍ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയിലുള്ള വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് വിക്ഷേപിക്കും. ഇന്ത്യയുടെ പതിനൊന്നാമത്തെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് -16ല്‍ 48 ട്രാന്‍സ്പോണ്ടറുകളാണുള്ളത്. ബംഗളൂരിലെ ഐ.എസ്.ആര്‍.ഒ സെന്‍ററില്‍ വികസിപ്പിച്ചെടുത്ത ഉപഗ്രഹം ഈ ആഴ്ച വിക്ഷേപണ കേന്ദ്രത്തിലത്തെിക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ഏപ്രിലില്‍ കാലാവധി തീരുന്ന ഇന്‍സാറ്റ് -മൂന്ന് ഇ ഉപഗ്രഹത്തിന് പകരമായാണ് ഏറ്റവും ആധുനികമായ ജിസാറ്റ്-16ന്‍െറ വിക്ഷേപണം. 2009ല്‍ ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണ കേന്ദ്രത്തില്‍ വെച്ചായിരുന്നു ഇന്‍സാറ്റ് -മൂന്ന് ഇ ഉപഗ്രഹത്തിന്‍െറ വിക്ഷേപണം.

ഭൂമിയില്‍നിന്ന് 55 ഡിഗ്രി കിഴക്ക് 36,000 കിലോമീറ്റര്‍ അകലെയുള്ള ദീര്‍ഘവൃത്ത പഥത്തിലാണ് ഉപഗ്രഹത്തെ എത്തിക്കുക. തുടര്‍ന്ന് പടിപടിയായി ഉപഗ്രഹത്തിന്‍െറ ഭ്രമണപഥം വികസിപ്പിക്കും. 3,150 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്‍െറ കാലാവധി 12 വര്‍ഷമാണ്. വാര്‍ത്താവിനിമയം, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിങ്, ടെലി മെഡിസിന്‍, ടെലി എജുക്കേഷന്‍ എന്നിവക്കാണ് ട്രാന്‍സ്പോണ്ടറുകള്‍ ഉപയോഗിക്കുന്നത്. കൂടാതെ, സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ആശയവിനിമയ സൗകര്യങ്ങള്‍ക്കും ഉപയോഗപ്പെടുത്തും. ഉപഗ്രഹം ലക്ഷ്യസ്ഥാനത്തത്തെുന്നതോടെ വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ ട്രാന്‍സ്പോണ്ടറുകളുടെ എണ്ണം 164ല്‍ എത്തും.

Print Friendly, PDF & Email

Leave a Comment