Flash News

ചുംബന കൂട്ടായ്മക്കെതിരെ അഭിഭാഷകന്‍ ഹര്‍ജി നല്‍കി

November 1, 2014 , സ്വന്തം ലേഖകന്‍

pageകൊച്ചിയിലെ മറൈന്‍ഡ്രൈവില്‍ നാളെ നടക്കുന്ന ചുംബന കൂട്ടായ് തടയണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന് വേണ്ടിയാണ് സംഘടനയുടെ കാഞ്ഞങ്ങാട് യൂണിറ്റ് സെക്രട്ടറികൂടിയായ അഡ്വ. കെ മധുസൂദനന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.

കൊച്ചിയിലെ ചുംബന കൂട്ടായ്മ ഭാരതീയ സംസ്‌ക്കാരത്തിനും ഭാരതീയ സ്ത്രീ സങ്കല്‍പ്പത്തിനും എതിരാണെന്നും ഇത്തരമൊരു പരിപാടി ഇന്ത്യന്‍ പീനല്‍കോഡിന് വിരുദ്ധമാണെന്നും അതുകൊണ്ട് പരിപാടി തടയണമെന്നുമാണ് ഹരജിയില്‍ വ്യക്തമാക്കിയത്.

മറൈന്‍ഡ്രൈവിലെ ചുംബന കൂട്ടായ്മ പോലീസിന്റെ സജീവ നിരീക്ഷണത്തിലാണെന്നും നാടിന്റെ സംസ്‌ക്കാരത്തിന് നിരക്കാത്ത മോശമായ പ്രവര്‍ത്തനങ്ങള്‍ ഈ പരിപാടിയില്‍ ഉണ്ടായാല്‍ അത്തരക്കാരെ പോലീസ് അറസ്റ്റുചെയ്യുമെന്നും അതേ സമയം ഈ പരിപാടി തടയേണ്ട കാര്യമില്ലെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

കോഴിക്കോട് റസ്റ്റോറന്റില്‍ കമിതാക്കള്‍ പരസ്യമായി ചുംബനത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ ചിലര്‍ റസ്റ്റോറന്റ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ന്യൂജനറേഷന്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നാളെ കൊച്ചിയില്‍ ചുംബന കൂട്ടായ്മ നടക്കുന്നത്. ഈ പ്രതിഷേധ പരിപാടിയെ യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും അനുകൂലിച്ചതോടെ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് ന്യുജനറേഷന്‍ യുവതി യുവാക്കള്‍ എത്തുമെന്നാണ് സൂചന.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top