Flash News

വിവാദ ഭൂമിയിടപാടുകളെക്കുറിച്ച് ചോദിച്ചതിന് റോബര്‍ട്ട് വാദ്ര മാധ്യമ പ്രവര്‍ത്തകന്റെ മൈക്ക് തട്ടിത്തെറിപ്പിച്ചു

November 2, 2014 , ഷാഹിദ് വൈപ്പി

vadraന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകനു നേരെ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ രോഷപ്രകടനം. വിവാദ ഭൂമിയിടപാടുകളെക്കുറിച്ച് ഏജന്‍സി റിപ്പോര്‍ട്ടറോടാണ് വാദ്ര മൈക്ക് തട്ടിമാറ്റി പ്രകോപിതനായത്.

ഡല്‍ഹിയിലെ ഹോട്ടലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ടര്‍ റോബര്‍ട്ട് വാദ്രയെ സമീപിച്ചത്. വിവാദ ഭൂമിയിടപാടില്‍ എന്താണ് പറയാനുള്ളതെന്ന ചോദ്യത്തോട് ആദ്യം രൂക്ഷമായ നോട്ടമായിരുന്നു പ്രതികരണം. ചോദ്യം ആവര്‍ത്തിച്ചതോടെ താങ്കള്‍ കാര്യമായിട്ടാണോ ചോദിക്കുന്നതെന്ന മറുചോദ്യമായി. പിന്നെയും ചോദ്യം ആവര്‍ത്തിച്ചതോടെ മൈക്ക് തട്ടിമാറ്റി മുന്നോട്ട് കുതിച്ച വാദ്ര തന്റെ സുരക്ഷാഭടനോട് ക്യാമറ വാങ്ങി ദൃശ്യങ്ങള്‍ മായ്ച്ചുകളയാനും ആവശ്യപ്പെടുന്നുണ്ട്.

വാദ്രയുടെ സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. സംഭവം ദേശീയ ചാനലുകള്‍ വാര്‍ത്തയാക്കിയതോടെ താന്‍ ഏതോ സ്വകാര്യ ഫോട്ടോഗ്രാഫറാണെന്ന് കരുതി ആയിരുന്നു തന്റെ പ്രതികരണമെന്നും എഎന്‍ഐ റിപ്പോര്‍ട്ടര്‍ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും വാദ്ര വിശദീകരിച്ചു.

സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനാണ് ഹോട്ടലില്‍ എത്തിയതെന്നും മാധ്യമങ്ങളുടെ സാന്നിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വാദ്ര പ്രസ്താവനയില്‍ പറഞ്ഞു.

ഹരിയാനയില്‍ അധികാരത്തിലെത്തിയ ബിജെപി സര്‍ക്കാര്‍ വിവാദ ഭൂമിയിടപാടുകളില്‍ അന്വേഷണം ഊര്‍ജിതമാക്കാനിരിക്കെയാണ് വാദ്രയുടെ രോഷപ്രകടനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top