ചികിത്സ നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധം: ഹൈകോടതി

khcന്യൂദല്‍ഹി: ചികിത്സ നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമെന്ന് ഹൈകോടതി. പൗരന്‍െറ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുകയെന്നത് ഭരണകൂടത്തിന്‍െറ പ്രാഥമിക ഉത്തരവാദിത്തമാണ്. ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോള്‍ മനുഷ്യാവകാശ കമീഷന്‍െറ നടപടികളുണ്ടാകുന്നതിനെതിരെ ഹൈകോടതിക്ക് ഇടപെടാന്‍ കഴിയില്ലന്നും കോടതി നിരീക്ഷിച്ചു.

മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ ജോലിക്കിടെ മരിച്ച പൊലീസുകാരന്‍െറ കുടുംബത്തിന് ഇടക്കാല നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് സിംഗ്ള്‍ബെഞ്ചിന്‍െറ ഉത്തരവ്. തിരുവനന്തപുരം എ. ആര്‍. ക്യാമ്പില്‍ ഹെഡ്കോണ്‍സ്റ്റബിളായിരുന്ന വേണുഗോപാലന്‍ നായര്‍ 1999 മാര്‍ച്ച് 20നാണ് ജോലിക്കിടെ നെഞ്ച് വേദനയെ തുടര്‍ന്ന് മരിച്ചത്. വേദന അനുഭവപ്പെട്ടപ്പോള്‍ ഡ്യൂട്ടി ഓഫിസറെ അറിയിച്ചെങ്കിലും കൃത്യസമയത്ത് വാഹനം വിട്ടുനല്‍കാനോ ആശുപത്രിയിലത്തെിക്കാനോ തയാറായില്ല. തുടര്‍ന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വേണുഗോപാലന്‍ നായരുടെ ഭാര്യ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. ബന്ധപ്പെട്ട വകുപ്പിന്‍െറ റിപ്പോര്‍ട്ട് പരിഗണിച്ച് ഹരജിക്കാരിക്ക് ഇടക്കാലാശ്വാസം എന്ന നിലയില്‍ 50000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കമീഷന്‍ വിധിച്ചു. എട്ടാഴ്ചക്കകം വിധി നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഈ ഉത്തരവിനെതിരെയാണ് സര്‍ക്കാറിന് വേണ്ടി അഡീ. ചീഫ് സെക്രട്ടറി ഹരജി നല്‍കിയത്.

അന്വേഷണം നടത്താതെയും തങ്ങളെ കേള്‍ക്കാതെയും കമീഷന്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചതായും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞതായും കമീഷന്‍ ഹൈകോടതിയെ ബോധിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment